ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇത് പന്ത്രണ്ടാം തവണയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ജൂൺ മൂപ്പതിനാണ് അവസാനം കോടതി ബിനീഷിന്റെ (Bineesh Kodiyeri) ജാമ്യാപേക്ഷ പരിഗണിച്ചത്. മയക്കുമരുന്ന് കേസിൽ ബിനീഷിനെ പ്രതിചേർക്കാത്ത സാഹചര്യത്തിൽ ബിനീഷിനെതിരെ ഇഡി ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന വാദമാണ് ബിനീഷിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല ബിനീഷിന്റെ വീട്ടിൽ ഇഡി (ED) നടത്തിയ റെയ്ടിനിടയിൽ മുഹമ്മദ് അനൂപിന്റെ കാർഡ് കണ്ടെത്തിയ സംഭവം നടകീയമായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ഇന്ന് കേസ് പരിഗണിക്കുന്ന കോടതി ആദ്യം ബിനീഷിന്റെ അഭിഭാഷകന്റെ വാദം കേട്ടശേഷം ഇഡിയുടെ വാദവും കേൾക്കും.
കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് ബിനീഷ് (Bineesh Kodiyeri) അറസ്റ്റിലായത്. അതായത് കഴിഞ്ഞ 238 ദിവസമായിട്ട് ബിനീഷ് ജയിലിലാണ്. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് ഇപ്പോൾ റിമാൻഡിൾ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...