ആലപ്പുഴ: ചേർത്തലയിലെ ദമ്പതികളിൽ നിന്ന് ഓൺലൈനായി പണം തട്ടിയെടുത്ത കേസിൽ രണ്ട് അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ. തായ്‌വാൻ സ്വദേശികളായ വാങ്ങ് ചുൻ വെൽ (26), ഷെൻ വെൽ ചുങ്ങ് (35) എന്നിവരാണ് പിടിയിലായത്.
ഗുജറാത്ത് പൊലീസ് പിടികൂടിയ പ്രതികളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കുറ്റവാളികളെ കേരളത്തിലെത്തിച്ചു. പ്രതികളെ നാളെ ചേർത്തല കോടതിയിൽ ഹാജരാക്കും.
Read Also: ചെറുപ്പക്കാർക്ക് വോട്ട് ചെയ്യാൻ മടിയാണോ? ഓൺലൈൻ സർവ്വേയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
ഓഹരിവിപണയിൽ അമിത ലാഭം വാഗ്ദാനം ചെയ്ത് ചേർത്തല സ്വദേശികളിൽ നിന്ന് 7.65 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്.
കഴിഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ്, ഇതര സംസ്ഥാനക്കാരായ ഭഗവാൻ റാം, നിർമൽ ജെയിം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.