മോഹൻലാലിന്റെ ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ് വരാനിരിക്കുന്നത്. എമ്പുരാൻ, തുടരും, ഹൃദയപൂർവം, റാം അങ്ങനെ പോകുന്നു സിനിമകളുടെ ലിസ്റ്റ്. ആ ലിസ്റ്റിലേക്ക് ഇപ്പോൾ പുതിയൊരു ചിത്രം കൂടി ചേർക്കപ്പെടുകയാണ്.
അനൂപ് മേനോന്റെ സംവിധാനത്തിലാണ് അടുത്ത മോഹൻലാൽ ചിത്രമെത്തുന്നത്. അനൂപ് മേനോൻ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. ടൈംലെസ് മൂവീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ്ങ് എന്നിവടങ്ങളിൽ വിപുലമായി ചിത്രീകരിക്കാൻ പോകുന്ന സിനിമയാണ്. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അനൂപ് മേനോന് ഒപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പ്രണയവും വിരഹവും സംഗീതവും ഒക്കെ കൂടിച്ചേർന്ന ചിത്രമാകും ഇത്. ചിത്രത്തിന്റെ വിഷയം തൻ്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്നതാണെന്നാണ് മോഹൻലാൽ കുറിച്ചത്.
ഒരു ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കുന്നു എന്നാണ് അനൂപ് മേനൻ കുറിച്ചത്. എഴുത്തുകാരനും സംവിധായകനും എന്ന നിലയിലുള്ള എൻ്റെ അടുത്ത യാത്ര മോഹൻലാലിനൊപ്പമാണ്. സിനിമ മികച്ചതാക്കാൻ പരമാവധി ശ്രമിക്കുമെന്നും അനൂപ് കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവം എന്ന സിനിമയിലാണ് ഇപ്പോൾ ലാൽ അഭിനയിക്കുന്നത്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിർവ്വാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത് ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Also Read: Bazooka Release: ഇനി ഏതൊക്കെ ചിത്രങ്ങൾ വീഴും? 50 ദിനങ്ങൾ കൂടി, 'ബസൂക്ക' എത്തുന്നു
ടി.പി. സോനു ആണ് ഹൃദയപൂർവ്വത്തിനായി തിരക്കഥയൊരുക്കുന്നത്. അഖിൽ സത്യൻ്റേതാണ് ചിത്രത്തിൻ്റെ കഥ. അനൂപ് സത്യനാണ് സത്യൻ അന്തിക്കാടിൻ്റെ പ്രധാന സഹായിയായി പ്രവർത്തിക്കുന്നത്. മാളവിക മോഹൻ നായികയാകുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.
അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - കെ.രാജഗോപാൽ. കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യൂം - ഡിസൈൻ -സമീരാസനീഷ്. സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂനെ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.