School Teacher Death: അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളമില്ല; അധ്യാപിക ജീവനൊടുക്കി, മാനേജ്മെന്റിനെതിരെ കുടുംബം

Teacher Death: മാനേജ്മെന്റിനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് താമരശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ്.

Written by - Zee Malayalam News Desk | Last Updated : Feb 20, 2025, 11:15 AM IST
  • ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി
  • താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പിതാവ്
  • താമരശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
School Teacher Death: അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളമില്ല;  അധ്യാപിക ജീവനൊടുക്കി, മാനേജ്മെന്റിനെതിരെ കുടുംബം

കോഴിക്കോട്: ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി. കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ സ്വദേശി അലീന ബെന്നിയെയൊണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അലീന സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ച് വര്‍ഷമായി സ്കൂളിൽ നിന്ന് ശമ്പളം ലഭിക്കാത്തതിൽ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്ന് അലീനയുടെ പിതാവ് ആരോപിച്ചു.   

Read Also: സെലൻസ്കി ഏകാധിപതി, രാജ്യം ബാക്കി കാണില്ല; മുന്നറിയിപ്പുമായി ട്രംപ്

അഞ്ച് വര്‍ഷം ശമ്പളമില്ലാതെ ജോലി ചെയ്തിട്ടും അലീനയെ സ്ഥിരപ്പെടുത്താനോ രേഖകള്‍ നല്‍കാനോ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്ന് അലീനയുടെ പിതാവ്  പറഞ്ഞു. 

വായ്പയെടുത്ത 13 ലക്ഷം രൂപ നല്‍കിയാണ് അലീന സ്‌കൂളില്‍ ജോലിയ്ക്ക് കയറിയത്.  താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പിതാവ് ആരോപിച്ചു. സംഭവത്തില്‍ താമരശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Read Also: പരിശീലനത്തിനിടെ അപകടം: ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവിന് ദാരുണാന്ത്യം

അതേസമയം അധ്യാപികയുടെ മരണത്തിൽ മാനേജ്മെന്റിനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് താമരശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ് പ്രതികരിച്ചു.  ഭിന്നശേഷി സംവരണത്തിലെ സാങ്കേതിക തടസ്സങ്ങൾ കാരണമാണ് അധ്യാപികയ്ക്ക് സ്ഥിരം നിയമനം ലഭിക്കാത്തതെന്ന് മാനേജ്മെന്റ് പറഞ്ഞു. 

നിയമനത്തിനായി അലീനയുടെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. നിരവധി അധ്യാപകർ കോർപ്പറേറ്റ് മാനേജ്മെന്റുകൾ കീഴിൽ ജോലി ചെയ്യുന്നുണ്ട്. മാനേജ്മെന്റ് സ്വന്ത നിലയിൽ അധ്യാപികയ്ക്ക് താൽകാലിക ധനസഹായം നൽകിയിരുന്നുവെന്നും മാനേജ്മെന്റ് പ്രതികരിച്ചു.

ദീർഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയിൽനിന്ന് രാജിവെച്ചുണ്ടായ ഒഴിവിൽ 2021-ലാണ് അലീന എത്തുന്നത്. മാനേജ്‌മെന്റ് അലീനാ ബെന്നിയെ നിയമിച്ച് താമരശ്ശേരി എ.ഇ.ഒ.യിൽ അംഗീകാര അപേക്ഷ നൽകിയിരുന്നെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള സാങ്കേതികതടസ്സങ്ങളാൽ വിദ്യാഭ്യാസവകുപ്പിന്റെ നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News