തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി റിജോ ആന്റണി റിമാൻഡിൽ. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. പോലീസ് പ്രതിക്കായി 5 ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അത് നാളെ കോടതി പരിഗണിക്കും.
Also Read: ഗെറ്റപ്പ് കംപ്ലീറ്റ് മാറ്റി, പക്ഷേ ആ 'ഷൂ'വിൽ പണി കിട്ടി; റിജോയെ കുടുക്കിയത് ആ ഒരൊറ്റ മൊഴി
പ്രതിക്ക് ജാമ്യം നൽകിയാൽ കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് [പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കവർച്ചയ്ക്കായി പ്രതി വൻ ആസൂത്രണമാണ് നടത്തിയതെന്ന് പറഞ്ഞ പോലീസ് തെളിവുകൾ നശിപ്പിച്ച് പിടിക്കപ്പെടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്ത ശേഷമാണ് ഇയാൾ കവർച്ച നടത്തിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയിൽ കവർച്ചയിൽ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചത് അയൽവാസിയായ സ്ത്രീയുടെ മൊഴിയായിരുന്നു. സിസിടിവി ദൃശ്യം കാണിച്ച് ആളെ അറിയുമോ എന്ന് ചോദിച്ചപ്പോൾ വ്യക്തമല്ല എന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് രൂപസാദൃശ്യമുള്ള ആരെങ്കിലും പ്രദേശത്ത് ഉണ്ടോ എന്നാ ചോദ്യത്തിന് ഇതേ ശരീരപ്രകൃതിയുള്ള ഒരാൾ ഇവിടെയുണ്ടെന്നായിരുന്നു അവരുടെ മറുപടി.
Also Read: ശനി-ശുക്ര സംയോഗത്താൽ ധനാഢ്യ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല, നിങ്ങളും ഉണ്ടോ?
ഇതിനു പുറമെ സംഭവത്തിന് ശേഷം വസ്ത്രം 3 തവണ മാറിയെങ്കിലും ഷൂ മാറാതിരുന്നത് കേസിൽ നിർണായക വഴിത്തിരിവായി. പ്രതിയിലേക്ക് എത്തിച്ചേരാൻ സഹായിച്ച ഒരു ഘടകവും ഇതാണ്. അയൽവാസിയായ സ്ത്രീയുടെ മൊഴി അനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്നും സ്‌കൂട്ടറും ഷൂസും കണ്ടെത്തിയിരുന്നു.
ആഢംബര ജീവിതം നയിച്ചിരുന്നതിനാൽ പ്രദേശവാസികൾക്ക് ആർക്കും തന്നെ റിജോയെ സംശയമുണ്ടായിരുന്നില്ല. തെളിവുകൾ ഒന്നും ബാക്കിവയ്ക്കാതെയുള്ള കളവ് ആയിരുന്നതിനാൽ താൻ പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസം പ്രതിക്കുണ്ടായിരുന്നു. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാമായിരുന്ന റിജോ വെറും മൂന്ന് മിനിറ്റ് കൊണ്ടാണ് കൃത്യം നടത്തി സ്ഥലം വിട്ടത്. നാടുമുഴുവനും പോലീസ് തപ്പി അലഞ്ഞപ്പോൾ വീട്ടിലിരുന്ന് ഇതെല്ലാം റിജോ വാർത്തയിലൂടെ കാണുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.