Senior Citizen Fixed Deposit: 9 ശതമാനത്തിൽ കൂടുതൽ എഫ്ഡിക്ക് പലിശ തരുന്ന ബാങ്കുകൾ, മുതിർന്ന പൗരന്മാർ അറിഞ്ഞിരിക്കണം ഇത്

മറ്റ് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് സീനിയർ സിറ്റിസൺ എഫ്ഡികൾക്ക് 0.50 അധികം പലിശയാണ് നൽകുന്നത്. ഉദാഹരണമായി ഒരു സാധാരണ എഫ്ഡി 6 ശതമാനമാണ് നൽകുന്ന പലിശയെങ്കിൽ സീനിയർ സിറ്റിസൺ എഫ്ഡി 6.5 ശതമാനം പലിശയാണ് നൽകുക

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 05:02 PM IST
  • നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ 9.10 ശതമാനം മുതൽ 7.50 ശതമാനം വരെ നിക്ഷേപങ്ങൾക്ക് പലിശ
  • ഇതിൽ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 9.10 ശതമാനം പലിശ നൽകുന്നു
  • 376 മുതൽ 540 ദിവസം വരെയുള്ള എഫ്ഡികളിൽ ഡിബിഎസ് ബാങ്ക് 8 ശതമാനം പലിശ
Senior Citizen Fixed Deposit: 9 ശതമാനത്തിൽ കൂടുതൽ എഫ്ഡിക്ക് പലിശ തരുന്ന ബാങ്കുകൾ, മുതിർന്ന പൗരന്മാർ അറിഞ്ഞിരിക്കണം ഇത്

സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റുകൾ എന്നത് 60 വയസോ അതിൽ കൂടുതലോ പ്രായമായവർക്കായി രൂപകൽപ്പന ചെയ്ത നിക്ഷേപ സംവിധാനമാണ്. ഇതിൽ മുതിർന്ന പൗരന്മാർക്കായി നിരവധി ആനുകൂല്യങ്ങളും ഉണ്ട്. ഈ നിക്ഷേപങ്ങൾ സാധാരണ സ്ഥിര നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നവയാണ്. വിരമിച്ചവർക്കും സ്ഥിര വരുമാനം വേണ്ടവർക്കും  ആകർഷകമായ ഓപ്ഷനാണ്.

മറ്റ് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് സീനിയർ സിറ്റിസൺ എഫ്ഡികൾക്ക് 0.50 അധികം പലിശയാണ് നൽകുന്നത്. ഉദാഹരണമായി ഒരു സാധാരണ എഫ്ഡി 6 ശതമാനമാണ് നൽകുന്ന പലിശയെങ്കിൽ സീനിയർ സിറ്റിസൺ എഫ്ഡി 6.5 ശതമാനം പലിശയാണ് നൽകുക. ഉയർന്ന കാലാവധിയിലുള്ള എഫ്ഡികൾക്ക് ഉയർന്ന പലിശയും ആയിരിക്കും. കൃത്യമായി നോക്കി വിശകലനം ചെയ്താൽ നിങ്ങൾക്ക് സീനിയർ സിറ്റിസൺ എഫ്ഡിയിൽ നിന്നും മികച്ച വരുമാനം ഉണ്ടാക്കാൻ കഴിയും.

നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ 9.10 ശതമാനം മുതൽ 7.50 ശതമാനം വരെ നിക്ഷേപങ്ങൾക്ക് പലിശ നൽകുന്ന ബാങ്കുകളുണ്ട്. ഇതിൽ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 9.10 ശതമാനം പലിശയാണ് 2 വർഷത്തിൽ കൂടുതലുള്ള എഫ്ഡികൾക്ക് നൽകുന്നത്.376 മുതൽ 540 ദിവസം വരെയുള്ള എഫ്ഡികളിൽ ഡിബിഎസ് ബാങ്ക് 8 ശതമാനം പലിശ നൽകുന്നു.

 1 വർഷം മുതൽ 1.5 വർഷം വരെയുള്ള എഫ്ഡികളിൽ 8 ശതമാനം നിരക്കിൽ പലിശ ഫെഡറൽ ബാങ്കും, 444 ദിവസത്തെ എഫ്ഡികൾക്ക് 7.85 ശതമാനം പലിശ സെൻട്രൽ ബാങ്കും നൽകുന്നു. 3 വർഷവും ഒരു മാസവും കണക്കിൽ ഇടുന്ന എഫ്ഡികളിൽ എച്ച്ഡിഎഫ്സി ബാങ്ക് 7.65 ശതമാനവും 2 വർഷത്തിൽ കൂടുതലുള്ള കാലയളവിന് എസ്ബിഐ 7.50 ശതമാനവും പലിശ നൽകുന്നു. നിലവിലെ എറ്റവും മികച്ച പലിശ നിരക്കുകളാണിവ്. അതാത് ബാങ്കുകളുടെ വെബ്സൈറ്റുകൾ പരിശോധിച്ചാൽ കൃത്യമായി മാറുന്ന പലിശ നിരക്കുകളെ പറ്റി അറിയാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News