Special fixed deposit scheme: ഈ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ഉടന്‍ അവസാനിക്കും

കോവിഡ് സൃഷ്ടിച്ചസാമ്പത്തിക  പ്രതിസന്ധികള്‍ക്കിടയില്‍ മുതിര്‍ന്ന പൗരന്മാരുടെ വരുമാനം  ഉറപ്പാക്കുന്നതിനായി  പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jun 29, 2021, 01:04 AM IST
  • മുതിര്‍ന്ന പൗരന്മാരുടെ വരുമാനം ഉറപ്പാക്കുന്നതിനായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്.
  • ഹ്രസ്വകാലത്തേക്ക് മാത്രമാണ് ഈ പദ്ധതി ആദ്യം അവതരിപ്പിച്ചത് എങ്കിലും അവയുടെ കാലാവധി ദീര്‍ഘിപ്പിച്ചു വരികയായിരുന്നു.
  • മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ഈ ഹ്രസ്വകാല പദ്ധതി 2021 ജൂണ്‍ 30ന് അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Special fixed deposit scheme: ഈ ബാങ്കുകളിലെ മുതിര്‍ന്ന  പൗരന്മാര്‍ക്കുള്ള  പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ഉടന്‍ അവസാനിക്കും

Mumbai: കോവിഡ് സൃഷ്ടിച്ചസാമ്പത്തിക  പ്രതിസന്ധികള്‍ക്കിടയില്‍ മുതിര്‍ന്ന പൗരന്മാരുടെ വരുമാനം  ഉറപ്പാക്കുന്നതിനായി  പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്.  

ഹ്രസ്വകാലത്തേക്ക് മാത്രമാണ് ഈ പദ്ധതി ആദ്യം അവതരിപ്പിച്ചത് എങ്കിലും  അവയുടെ കാലാവധി ദീര്‍ഘിപ്പിച്ചു വരികയായിരുന്നു. പദ്ധതിയുടെ ഭാഗമായി  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank), ഐസിഐസിഐ ബാങ്ക് (ICICI Bank), ബാങ്ക് ഓഫ് ബറോഡ (BOB) എന്നീ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ 50 ബേസിസ് പോയിന്റുകള്‍ അധികം പലിശ നിരക്കാണ് നല്‍കിയിരുന്നത്. 

എന്നാല്‍ , മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള  ഈ ഹ്രസ്വകാല പദ്ധതി   2021 ജൂണ്‍ 30ന് അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI)
SBIയുടെ  We Care പദ്ധതിയില്‍ 80 ബേസിസ് പോയിന്റ് അധിക പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന്മേല്‍ നല്‍കിയിരുന്നത്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള  സ്ഥിര  നിക്ഷേപങ്ങള്‍ക്കാണ് ഈ അധിക അനുകൂല്യം ലഭിക്കുക. ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് കീഴില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.20% ആണ്.

എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank)
 എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ  സീനിയര്‍ സിറ്റിസണ്‍ കെയര്‍ സ്ഥിര നിക്ഷേപ പദ്ധതിയില്‍ 75 ബേസിസ് പോയിന്റ് അധിക പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നത്. അതായത് , ഈ  പ്രത്യേക പദ്ധതി പ്രകാരം  സ്ഥിര നിക്ഷേപം നടത്തുന്ന ഒരു മുതിര്‍ന്ന പൗരന് HDFC ബാങ്ക് നല്‍കുന്നത് 6.25% പലിശ നിരക്കാണ്.

Also Read: നിങ്ങൾ vaccination എടുത്തോ? കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഈ ബാങ്കിൽ FD ക്ക് കൂടുതൽ പലിശ !

ഐസിഐസിഐ ബാങ്ക്  (ICICI Bank) 
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് കീഴിലാണ് ICICI Bank Golden Years പദ്ധതി  അവതരിപ്പിക്കുന്നത്.  ഈ നിക്ഷേപങ്ങള്‍ക്ക്  0.80% പലിശ കൂടുതല്‍ ലഭിക്കും. 5 മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് ICICI Bank സാധാരണ പൗരന്മാര്‍ക്ക് നല്‍കുന്നത് 5.5% പലിശ നിരക്കാണ്. എന്നാല്‍,  പ്രത്യേക  പദ്ധതി പ്രകാരം,  മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.30% പലിശ നിരക്ക് ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ (Bank of Baoroda - BOB) 

സാധാരണ സ്ഥിര നിക്ഷേപത്തേക്കാളും 1% ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്. 6.25 ശതമാനമാണ് നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. 

2020 മെയ് മാസത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി 2020 സെപ്തംബര്‍ വരെയായിരുന്നു. പിന്നീട് കാലാവധി  ദീര്‍ഘിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

 

 

 

 

Trending News