PM Kisan 14th Installment Update: രാജ്യത്തെ പാവപ്പെട്ട കർഷകരെ സഹായിയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana). ഈ പദ്ധതിയിലൂടെ രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ആനുകൂല്യം നല്‍കിവരുന്നു.
വര്‍ഷം തോറും 6,000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് ഈ പണം വിതരണം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ഫെബ്രുവരി 27ന് കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു സർക്കാർ കൈമാറിയിരുന്നു.
അതിനിടെ, പി.എം കിസാൻ സമ്മാന്‍ നിധിയുടെ 14-ാം ഗഡുവില്‍ ഇരട്ടി തുക അതായത്, 4,000 രൂപ ലഭിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്താണ് അതിന്‍റെ പിന്നിലെ സത്യാവസ്ഥ?
റിപ്പോര്‍ട്ട് അനുസരിച്ച് ചില കര്‍ഷകര്‍ക്ക് 14-ാം ഗഡുവില്‍ 2,000 ത്തിന് പകരം 4,000 രൂപ ലഭിക്കും. അതായത്, പി.എം കിസാൻ സമ്മാന്‍ നിധിയുടെ 13-ാം ഗഡു നല്‍കിയ അവസരത്തില്‍ പല കര്‍ഷകര്‍ക്കും അവരുടെ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍, അവര്‍ക്ക് 13-ാം ഗഡുവായ 2,000 രൂപ ലഭിച്ചിരുന്നുന്നില്ല. ഇപ്പോള്‍ ധാരാളം കര്‍ഷകര്‍ തങ്ങളുടെ വെരിഫിക്കേഷൻ പ്രക്രിയ പൂര്‍ത്തിയാക്കി. ആ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ 14-ാം ഗഡുവിനൊപ്പം മുടങ്ങിയ 13-ാം ഗഡുകൂടി ലഭിക്കും...!
13-ാം ഗഡുവിനുള്ള പണം ഇതുവരെ നിങ്ങളുടെ അക്കൗണ്ടിൽ ലഭിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് 155261 അല്ലെങ്കിൽ 1800115526 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ 011-23381092 എന്ന നമ്പറിലോ ബന്ധപ്പെടാം. ഇതുകൂടാതെ, pmkisan-ict@gov.in എന്ന ഇമെയിൽ ഐഡിയിൽ മെയിൽ ചെയ്തും നിങ്ങളുടെ പ്രശ്നം പരിഹരിക്കാം.
അതേസമയം, പി.എം കിസാൻ 14-ാം ഗഡു എന്ന് ലഭിക്കും എന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തു വന്നിരിയ്ക്കുകയാണ്. അതായത്, ക്രമമനുസരിച്ച് പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയങ്ങളിലാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. അതനുസരിച്ച് ജൂലൈ അവസാന വാരം ഈ തുക കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് സൂചന....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...