Repo Rate Reduction: 2020ന് ശേഷം ഇതാദ്യം; റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ, 0.25% ഇളവ്, വായ്പകളുടെ ഇഎംഐ കുറയും

RBI Repo Rate Reduction: 5 വർഷങ്ങൾക്ക് ശേഷമാണ് ആർബിഐ റിപ്പോ നിരക്ക് വെട്ടിക്കുറയ്ക്കുന്നത്. ഇതോടെ വായ്പകളുടെ ഇഎംഐ കുറയും  

Written by - Zee Malayalam News Desk | Last Updated : Feb 7, 2025, 11:08 AM IST
  • റിപ്പോ നിരക്ക് കുറച്ചതോടെ ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.
  • ഇത് പൊതുജനത്തിന് വലിയ ആശ്വാസമാകും.
  • കേന്ദ്ര ബജറ്റിൽ ആദായ നികുതി ഇളവ് പരിധി 12 ലക്ഷം ആക്കിയതിന് പിന്നാലെയാണ് ആർബിഐയുടെ നടപടി.
Repo Rate Reduction: 2020ന് ശേഷം ഇതാദ്യം; റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ, 0.25% ഇളവ്, വായ്പകളുടെ ഇഎംഐ കുറയും

റിപ്പോ നിരക്ക് വെട്ടിക്കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അടിസ്ഥാന പലിശനിരക്ക് 0.25% ആണ് വെട്ടിക്കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. ഇത് പൊതുജനത്തിന് വലിയ ആശ്വാസമാകും. കേന്ദ്ര ബജറ്റിൽ ആദായ നികുതി ഇളവ് പരിധി 12 ലക്ഷം ആക്കിയതിന് പിന്നാലെയാണ് ആർബിഐയുടെ നടപടി. 

വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഇത് വലിയ നേട്ടമാണ്. ഇതിലൂടെ അവർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. മറ്റ് ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാനും സാധിക്കും.

Also Read: Kerala Budget 2025: ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി; സ‍ഞ്ചാരികൾക്കായി 'കെ ഹോംസ്' പദ്ധതി

റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഐകകണ്ഠ്യേനയാണ് റീപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. 2020 മേയ് മാസത്തിന് ശേഷം ഇതാദ്യമായാണ് റിപ്പോനിരക്ക് കുറയ്ക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ ആദ്യ എംപിസി യോഗമായിരുന്നു ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News