Gold Rate Today March 6, 2024: പുതുവര്‍ഷം ആരംഭം മുതല്‍ സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ നിലകൊള്ളുകയാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന നേരിയ ചാഞ്ചാട്ടം ഒഴിവാക്കിയാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നിലകൊള്ളുന്നത്.
Also Read: Vijaya Ekadashi 2024: ഇന്ന് വിജയ ഏകാദശി, അറിയാതെപോലും ഈ 3 കാര്യങ്ങള്‍ ചെയ്യരുത്, കടുത്ത ദോഷം
ആഭരണ പ്രേമികളുടെ ഹൃദയം തകര്‍ക്കുകയാണ് സ്വര്‍ണവില. വില വീണ്ടും കുതിച്ച് സര്‍വ്വകാല റെക്കോർഡിൽ എത്തിയതോടെ ഇപ്പോൾ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി എന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വിലയിൽ സർവ്വകാല റെക്കോർഡിലേക്കുള്ള യാത്ര തുടരുകയാണ് സ്വർണം. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്ന സ്വര്‍ണം ഇന്ന് വിപണി ആരംഭിച്ചതേ വീണ്ടും വര്‍ദ്ധിച്ചു. അതായത് ആര്‍ക്കും പിടികൊടുക്കാതെ മുന്നേറുകയാണ് സ്വര്‍ണവില. ഇത്തരത്തില്‍ വില വര്‍ദ്ധിച്ചാല്‍ ഇത് എവിടെ ചെന്ന് നില്‍ക്കും എന്നതാണ് ഇപ്പോള്‍ ആഭരണ പ്രേമികളുടെ ആശങ്ക
ഇന്നലെ ചൊവ്വാഴ്ച വിപണി ആരംഭിച്ചതേ പവന് 560 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന വിലയിലെത്തിയിരുന്നു. ഗ്രാമിന് 5,945 രൂപയും പവന് 47,560 രൂപയുമായിരുന്നു ഇന്നലെ കേരളത്തിലെ വില.
എന്നാല്‍, 24 മണിക്കൂർ പിന്നിടുമ്പോൾ വീണ്ടും വില ഉയരുകയാണ്. ബുധനാഴ്ച പവന് 200 രൂപയാണ് കൂടിയത്. അതോടെ പവന്‍റെ വില 47,760 രൂപയിലെത്തി. ഗ്രാമിന് 5,970 രൂപയാണ് ഇന്നത്തെ വിപണി വില.
സ്വര്‍ണവിലയില്‍ ഈ കുതിപ്പ് തുടരുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം, മാർച്ച് ആദ്യ വാരത്തിലെ സ്വർണ വിലയുമായി താരതമ്യപ്പെടുത്തമ്പോൾ വിലയിൽ നേരിയ ആശ്വാസം നൽകിയ മാസമാണ് ജനുവരിയും ഫെബ്രുവരിയും. 45,520 രൂപവരെ ഈ മാസങ്ങളിൽ സ്വർണ വില കുറഞ്ഞിരുന്നു.
എന്നാല്‍, കഴിഞ്ഞ 10 വർഷത്തിനിടെ ചരിത്ര വിലയിലേയ്ക്കാണ് സ്വര്‍ണം കുതിച്ചു കയറിയത്. അതായത്, 110 ശതമാനമാണ് വില വര്‍ദ്ധിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ 25,080 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഏകദേശം 110 ശതമാനത്തിന്‍റെ വർദ്ധനവ്. 2020 ൽ പവന് ശരാശരി 42,000 രൂപയായിരുന്നു സ്വർണത്തിന്‍റെ വില.
മാര്‍ച്ച് മാസം തുടക്കം മുതല്‍ സ്വര്‍ണ വില കുതിക്കുകയാണ്. ആഗോള വിപണിയില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണ വില എത്തിരുന്നു. ഇത് കേരള വിപണിയിലും സ്വര്‍ണ വിലയെ സ്വാധീനിച്ചു. സ്വര്‍ണവില കുതിപ്പ് തുടരുമെന്നും വരും ദിവസങ്ങളില്‍ സ്വർണ വില പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.