Budget 2025: തുടര്‍ച്ചയായി എട്ടാം തവണയും ബജറ്റ് അവതരിപ്പിക്കും; പുത്തൻ റെക്കോര്‍ഡ് തീർക്കാൻ നിര്‍മല സീതാരാമന്‍

Budget 2025: 2019 ലായിരുന്ന നിർമല സീതാരാമന്‍റെ ആദ്യ ബജറ്റ്

Written by - Zee Malayalam News Desk | Last Updated : Jan 24, 2025, 03:24 PM IST
  • 2020 ഫെബ്രുവരി 1 ലെ രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ട നിർമ്മല സീതാരാമന്‍റെ പ്രസംഗം ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമെന്ന റെക്കോർഡിട്ടിരുന്നു.
  • രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായതോടെ രാജ്യത്തെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രിയായി നിർമല സീതാരാമൻ.
  • 1959 നും 1963 നും ഇടയിൽ ആറ് ബജറ്റുകൾ അവതരിപ്പിച്ച മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമല മറികടന്നത്.
Budget 2025: തുടര്‍ച്ചയായി എട്ടാം തവണയും ബജറ്റ് അവതരിപ്പിക്കും; പുത്തൻ റെക്കോര്‍ഡ് തീർക്കാൻ നിര്‍മല സീതാരാമന്‍

2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ആരംഭിക്കും. ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. തുടര്‍ച്ചയായ എട്ടാം തവണയും ബജറ്റ് അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ്  .

ആറ് വാർഷിക ബജറ്റും രണ്ട് ഇടക്കാല ബജറ്റും നിർമ്മല സീതാരാമൻ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ 1951 നും 1956 നും ഇടയില്‍ തുടര്‍ച്ചയായി ആറ് തവണ സി.ഡി. ദേശ്മുഖ് ബജറ്റ് അവതരിപ്പിച്ചിരുന്നു. എന്നാൽ അദേഹത്തിന്റെ റെക്കോർഡ് നിർമ്മല സീതാരാമൻ തിരുത്തികുറിച്ചത് കഴിഞ്ഞ ബജറ്റിലൂടെയാണ്. 

2019 ലായിരുന്ന നിർമല സീതാരാമന്‍റെ ആദ്യ ബജറ്റ്. 2020 ഫെബ്രുവരി 1 ലെ  രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ട നിർമ്മല സീതാരാമന്‍റെ പ്രസംഗം ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമെന്ന  റെക്കോർഡിട്ടിരുന്നു. രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായതോടെ രാജ്യത്തെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രിയായി നിർമല സീതാരാമൻ. 1959 നും 1963 നും ഇടയിൽ ആറ് ബജറ്റുകൾ അവതരിപ്പിച്ച മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമല മറികടന്നത്. 

1959-ൽ ആദ്യ ബജറ്റ്  അവതരിപ്പിച്ച മൊറാർജി ദേശായി അഞ്ച് വർഷം തുടർച്ചയായി സമ്പൂർണ ബജറ്റുകളും, 1959- 1963 കാലത്ത് ഇടക്കാല ബജറ്റും അവതരിപ്പിച്ചു. എന്നാൽ 10 ബജറ്റുകൾ അവതരിപ്പിച്ച  ധനമന്ത്രി എന്ന റെക്കോർഡ്  മൊറാർജി ദേശായിക്ക്  തന്നെ.  1967-ൽ ഇടക്കാല ബജറ്റും 1967, 1968, 1969 വർഷങ്ങളിൽ സമ്പൂർണ ബജറ്റുകളും മൊറാർജി ദേശായി അവതരിപ്പിച്ചിരുന്നു. ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ച മുൻ ധനമന്ത്രി പി ചിദംബരവും 8 ബജറ്റുകൾ അവതരിപ്പിച്ച മുൻ രാഷ്ട്രപതി കൂടിയായ പ്രണബ് മുഖർജിയും തൊട്ട് പിന്നിലുണ്ട്

ജനുവരി 31ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. 2025 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിലും എന്‍എസ്ഇയിലും ബിഎസ്ഇയിലും വ്യാപാരം തുടരും. ഇതിനുശേഷം സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 13ന് അവസാനിക്കും. രണ്ടാം സെഷന്‍ മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 4 വരെ തുടരും.  ഈ ബജറ്റില്‍ സാധാരണക്കാരന് ഏറെ പ്രതീക്ഷകളുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News