Malayalam Film Industry: പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി 'അമ്മ' സംഘടന

Malayalam Film Industry Strike: അഭിനേതാക്കൾ സിനിമ നിർമിക്കുന്നതിൽ ഇടപെടുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് അമ്മ സംഘടന വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 24, 2025, 02:45 PM IST
  • അഭിനേതാക്കൾ സിനിമ നിർമിക്കുന്നതിൽ ഇടപെടുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് അമ്മ സംഘടന വ്യക്തമാക്കി
  • കൊച്ചിയിലെ അമ്മയുടെ ഓഫീസിൽ ആയിരുന്നു യോ​ഗം ചേർന്നത്
Malayalam Film Industry: പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി 'അമ്മ' സംഘടന

കൊച്ചി: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി അമ്മ. സമരം സംബന്ധിച്ച തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ വ്യക്തമാക്കി. അഭിനേതാക്കൾ സിനിമ നിർമിക്കുന്നതിൽ ഇടപെടുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് അമ്മ സംഘടന വ്യക്തമാക്കി.

ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, സുരേഷ് ​ഗോപി, ടോവിനോ തോമസ്, ബേസിൽ ജോസഫ്, മഞ്ജുപിള്ള, അൻസിബ, സായ്കുമാർ, വിജയരാഘവൻ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയിലെ അമ്മയുടെ ഓഫീസിൽ ആയിരുന്നു യോ​ഗം ചേർന്നത്.

പ്രതിഫലവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് അമ്മ സംഘടന നിർണായക യോ​ഗം വിളിച്ചുചേർത്തത്. കൊച്ചിയിലുള്ള താരങ്ങളെല്ലാം യോ​ഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര യോ​ഗം വിളിച്ചത്. തവണകളായി പ്രതിഫലം നൽകുന്നതിന് നിർമാതാക്കളുടെ സംഘടന ചില നിബന്ധനകൾ മുന്നോട്ട് വച്ചിരുന്നു.

ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾക്കോ നിലപാട് മയപ്പെടുത്താനോ അമ്മ സംഘടന തയ്യാറാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നിർമാതാക്കളുടെ സംഘടന എക്സിക്യൂട്ടീവ് യോ​ഗം ചേരുന്നുണ്ട്. അമ്മ സംഘടനയുടെ യോ​ഗത്തിലെ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ മുൻപോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News