ചൊവ്വാഴ്ച ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!!

 ഒരാളുടെ ജാതകത്തില്‍ ചൊവ്വ എപ്പോഴും ദുര്‍ബ സ്ഥാനത്താണ് തുടരുന്നതെങ്കിൽ ആ വ്യക്തിയ്ക്ക് ജീവിതം കഷ്ടതകൾ കൊണ്ട് നിറഞ്ഞതായിരിക്കും.    

Written by - Ajitha Kumari | Last Updated : Feb 16, 2021, 06:44 AM IST
  • ജ്യോതിഷത്തിൽ ചൊവ്വയെ ഒരു ദോഷകരമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
  • ഹനുമാൻ സ്വാമി മാത്രമാണ് ഗ്രഹങ്ങളുടെ ദോഷങ്ങളില്‍ നിന്ന് ഒരു വ്യക്തിയെ രക്ഷിക്കുന്നത്.
  • ചൊവ്വ, ശനി, രാഹു, കേതു തുടങ്ങിയ ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് ഉത്തമം.
ചൊവ്വാഴ്ച ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!!

ജ്യോതിഷത്തിൽ ചൊവ്വയെ ഒരു ദോഷകരമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ചൊവ്വ എപ്പോഴും ദുര്‍ബ സ്ഥാനത്താണ് തുടരുന്നതെങ്കിൽ ആ വ്യക്തിയ്ക്ക് ജീവിതം കഷ്ടതകൾ കൊണ്ട് നിറഞ്ഞതായിരിക്കും.  ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് ചൊവ്വയുടെ ദോഷങ്ങള്‍ അകറ്റാൻ കഴിയും എന്നാണ് വിശ്വാസം.   

ഹനുമാൻ സ്വാമി മാത്രമാണ് ഗ്രഹങ്ങളുടെ ദോഷങ്ങളില്‍ നിന്ന് ഒരു വ്യക്തിയെ രക്ഷിക്കുന്നത്.   അതുകൊണ്ടുതന്നെ ചൊവ്വ, ശനി, രാഹു, കേതു തുടങ്ങിയ ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നതു ഉത്തമമാണ്. 

Also Read: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം

ഓരോ ദിവസവും ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് ഗുരുകാരണവന്മാർ ചൊല്ലിയിട്ടുണ്ട്.   ഇക്കാര്യങ്ങൾ ഇത്തരം പ്രത്യേക ദിവസങ്ങളിൽ ചെയ്യുന്നത് ജീവിതത്തില്‍ ദോഷങ്ങള്‍ വന്നുചേരുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച ദിവസം നിങ്ങൾ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.. 

ചൊവ്വാഴ്ച സൗന്ദര്യവസ്തുക്കള്‍ വാങ്ങുന്നത് നല്ലതല്ല എന്നാണ് വിശ്വാസം.  കാരണം ഈ ദിവസം സൗന്ദര്യവസ്തുക്കള്‍ വാങ്ങുന്നത് വൈവാഹിക ജീവിത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് വിശ്വാസം.  അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങണമെങ്കില്‍ തിങ്കള്‍, വെള്ളി എന്നീ ദിവസങ്ങളിലാകുന്നത് ഉത്തമം.  

മറ്റൊരു കാര്യമാണ് നഖം മുറിക്കുക, ഷേവ് ചെയ്യുക എന്നിവ.  ചൊവ്വാഴ്ച ദിവസം ഷേവ് ചെയ്യുന്നത് വളരെ നിന്ദ്യ പ്രവർത്തിയായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല ഇത് ചൊവ്വാദോഷം ഉണ്ടാക്കുകയും ചെയ്യും.  ഇതിനുള്ള ഏറ്റവും ഉത്തമമായ ദിനം ബുധനാഴ്ചയാണ്. അതുപോലെ ചൊവ്വാഴ്ച നഖം മുറിക്കുന്നത് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും വിശ്വാസമുണ്ട്.  ഇത് നമ്മൾ പണ്ടുമുതലേ ആചരിക്കുന്ന രീതിയാണ്.  

Also Read: ഈ മൂന്ന് മന്ത്രങ്ങളും ജപിച്ചോളു.. സർവ്വകാര്യ വിജയം നിശ്ചയം

ചൊവ്വാഴ്ച മൂത്ത സഹോദരന്മാരുമായി വഴക്കുണ്ടാക്കരുത് എന്നതാണ് മറ്റൊരുകാര്യം.  കാരണം ചൊവ്വ നമ്മുടെ മൂത്ത സഹോദരനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കരുതുന്നത്.   സഹോദരനുമായുള്ള തര്‍ക്കം ജാതകത്തില്‍ ചൊവ്വാ ഗ്രഹത്തെ ബാധിക്കുക്കുകയും ഇതിലൂടെ ഒരാള്‍ക്ക് അപകടവും മറ്റ് പ്രശ്‌നങ്ങളും അഭിമുഖീകരിച്ചേക്കാമെന്നുമാണ് സൂചന. 

ചൊവ്വാഴ്ച ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ വാങ്ങുകയോ ധരിക്കുകയോ ചെയ്യരുതെന്നാണ് വിശ്വാസം.   ചൊവ്വാദോഷത്തിന്റെ പ്രഭാവം കുറയ്ക്കുന്നതിന് ഈ ദിവസം ചുവന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉത്തമമാണ്.  അതുപോലെ ചൊവ്വയെ ഭൂമീപുത്രനായി കണക്കാക്കുന്നത് കൊണ്ട് ഈ ദിവസം ഭൂമി കുഴിക്കാന്‍ പാടില്ലയെന്നും ഇങ്ങനെ ചെയ്യുന്നതിലൂടെ  ചൊവ്വയുടെ ദോഷം വര്‍ദ്ധിക്കുന്നുവെന്നും കണക്കാക്കുന്നു. അതുകൊണ്ടാണ് ചൊവ്വാഴ്ച വീടിന്റെ കുറ്റിയടിക്കല്‍ പോലും ഉത്തമമായി കണക്കാക്കാത്തത്.   

അതുപോലെ ചൊവ്വാഴ്ച ദിവസം മുടി മുറിക്കരുത്, മൂര്‍ച്ചയുള്ള വസ്തുക്കള്‍ വാങ്ങരുത്, കത്രിക അല്ലെങ്കില്‍ ചതുരാകൃതിയിലുള്ള വസ്തുക്കള്‍ വീടിന്റെ തെക്ക് ദിശയില്‍ സൂക്ഷിക്കരുത് എന്നിങ്ങനെയാണ് കണക്കാക്കുന്നത്.  അതിലുപരി ചൊവ്വാഴ്ച നോമ്പ് നോക്കുക്കുന്നവര്‍ ഒരു കാരണവശാലും ഉപ്പ് കഴിക്കരുത്.  കൂടാതെ ചൊവ്വാഴ്ച ദിവസം വീട്ടില്‍ മാംസം പാകം ചെയ്യരുത് അതുപോലെ കഴിക്കുകയും അരുത്.  

Also Read: വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്ലില്‍ കൊത്തിയ വിഷ്ണു വിഗ്രഹം, അറിയുമോ ഈ ക്ഷേത്രത്തെക്കുറിച്ച്!!

ചൊവ്വാഴ്ച പണം കടം വാങ്ങുന്നത് നല്ലതല്ല.  മാത്രമല്ല ഈ ദിവസം ചുവന്ന തൂവാല പോക്കറ്റില്‍ സൂക്ഷിക്കുന്നത് ഉത്തമം.  ഹനുമാന്‍ ചിത്രത്തിനു മുന്നില്‍ ജാസ്മിന്‍ ഓയില്‍ ഒഴിച്ച് വിളക്ക് തെളിച്ചു വയ്ക്കുന്നത് ഉത്തമമാണ്.   പാവപ്പെട്ട ആര്‍ക്കെങ്കിലും ഈ ദിവസം ഭക്ഷണം നല്‍കുന്നതും ഉത്തമമാണ്.  

ചൊവ്വാഴ്ച ദിവസം കടല മാവ് കൊണ്ട് നിര്‍മ്മിച്ച ലഡ്ഡു ഹനുമാന്‍ സ്വാമിക്ക് സമര്‍പ്പിക്കുന്നത് വളരെ ഗുണകരമാണ്.  ജീവിതത്തില്‍ ഭാഗ്യം കൈവരിക്കുന്നതിനായി ഒരു മോത്തിചൂര്‍ ലഡ്ഡൂവില്‍ ഗ്രാമ്പൂ പുരട്ടി തലയില്‍ ഏഴു തവണ ചുറ്റിച്ച് ഹനുമാന്‍ സ്വാമിക്ക് ഒരു വഴിപാടായി സമര്‍പ്പിക്കുന്നത് ഉത്തമം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News