പെരുന്തച്ചൻ ഉളി മറന്നുവെച്ച് ക്ഷേത്രം: പന്നിയൂർ വരാഹമൂർത്തിയുടെ കഥ

പെരുന്തച്ചൻ ഉളി ഉപേക്ഷിച്ച ക്ഷേത്രമെന്നതാണ് ഇവിടുത്തെ ഏറ്റവും പ്രധാന പ്രത്യേകത

Written by - Zee Malayalam News Desk | Last Updated : Apr 30, 2021, 06:20 AM IST
  • 4000 വർഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം
  • പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
  • വരാഹമൂര്‍ത്തിയെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ഭൂമി സംബന്ധമായ തര്‍ക്കങ്ങളും ദോഷങ്ങളും തീരുമെന്നാമ് വിശ്വാസം
  • യക്ഷിയുടെയും ചിത്രഗുപ്തന്റെയും സാന്നിധ്യവും ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ്
പെരുന്തച്ചൻ ഉളി മറന്നുവെച്ച് ക്ഷേത്രം:  പന്നിയൂർ വരാഹമൂർത്തിയുടെ കഥ

കേരളത്തിൽ പരശുരാമൻ പ്രതിഷ്ടിച്ചുവെന്ന് കരുതുന്ന ആദ്യ ക്ഷേത്രമാണ് പന്നീയൂർ വരാഹമൂർത്തി ക്ഷേത്രം. പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വരാഹമൂര്‍ത്തിയെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ഭൂമി സംബന്ധമായ എല്ലാ തര്‍ക്കങ്ങളും ദോഷങ്ങളും തീരുന്നു എന്നാണ് പറയപ്പെടുന്നത്. ഹിരണ്യന്‍ എന്ന അസുരനെ നിഗ്രഹിച്ച് ഭൂമിയെ ഉയര്‍ത്തിയത് മഹാവിഷ്ണുവിൻറെ അവതാരമായ വരാഹമാണെന്നാണ് ഐതീഹ്യം. 

ഏകദേശം 4000 വർഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം. പരശുരാമൻ നിർമ്മിച്ചതാണെന്നാണ് കരുതുന്നത്. ഒരിക്കൽ പെരുന്തച്ചൻ ഇവിടെയെത്തി. അപ്പോൾ ക്ഷേത്രത്തിൻറെ മേൽക്കൂരയുടെ പണി നടക്കുകയായിരുന്നു.

Also Readഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ..

പണിക്കുണ്ടായിരുന്ന തച്ചൻമാർ പെരുന്തച്ചനെ മനസ്സിലാക്കിയില്ല. തച്ചൻമാർ ഭക്ഷണം കഴിക്കാൻ പോയപ്പോൾ പെരുന്തച്ചൻ മേൽക്കൂരയുടെ കണക്ക് മാറ്റി വരച്ചുവെന്നും. മേൽക്കൂര യോജിപ്പിക്കാനാവാതെ തച്ചൻമാർ വിഷമിക്കുകയും ചെയ്തു. അർധരാത്രി പെരുന്തച്ചൻ തന്നെ മേൽക്കൂര തനിക്ക് മാത്രമറിയാവുന്ന കണക്കിൽ യോജിപ്പിക്കുകയും. ക്ഷമ ചോദിച്ച പന്നിയൂർ ദേശത്തെ തച്ചൻമാർക്കായി തൻറെ ഉളി ക്ഷേത്രത്തിലുപേക്ഷിച്ചുവെന്നുമാണ് കഥ.
 

അതുകൊണ്ടു തന്നെ ഈ വരാഹമൂര്‍ത്തിയെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ഭൂമി സംബന്ധമായ തര്‍ക്കങ്ങളും ദോഷങ്ങളും തീരുമെന്നാണ് വിശ്വാസം. കൂടാതെ നിലവില്‍ ഭൂമി സംബന്ധമായ തര്‍ക്കങ്ങളും വാദങ്ങളും ഉളളവര്‍ അതിന്റെ പരിഹാരത്തിനായും ഭൂമി ക്രയവിക്രയങ്ങള്‍ക്കുളള തടസം മാറി കാട്ടാനും ഇവിടെ വന്നു പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നു പറയാറുണ്ട്.

 മഹാക്ഷേത്രമായി കണക്കാക്കുന്ന പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിനു ചുറ്റുമായി അയ്യപ്പക്ഷേത്രം, ശിവക്ഷേത്രം, ദുര്‍ഗ്ഗാക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളും ഗണപതി, സുബ്രഹ്മണ്യന്‍, ലക്ഷ്മി നാരായണന്‍ എന്നീ ഉപ പ്രതിഷ്ഠകളും ഉണ്ട്.

Also ReadEkadashi: ഏകാദശി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം

കൂടാതെ യക്ഷിയുടെയും ചിത്രഗുപ്തന്റെയും സാന്നിധ്യവും ഈ ക്ഷേത്രത്തിലെ  ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ്. ക്ഷേത്രത്തിന്റെ തൊട്ട് വടക്കു ഭാഗത്തായി ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന പന്നിയൂര്‍ തുറയും കാണാം.അഭിഷ്ടസിദ്ധി പൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News