Money and Vastu Tips: നമ്മുടെ വീട്ടില്‍ പണവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകണമെന്നും അത് എന്നും നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതിനായി നാം കഠിനാധ്വാനം ചെയ്യുന്നു, എന്നാല്‍, ചിലപ്പോള്‍ സംഭാവിക്കുന്നത് മറിച്ചാണ്.
Also Read: Weekly Horoscope: തുലാം, വൃശ്ചികം രാശിക്കാർക്ക് തൊഴിൽ രംഗത്ത് ഉയർച്ച, ഈ രാശിക്കാർക്ക് ഈ ആഴ്ച വന്‍ സാമ്പത്തിക നേട്ടം!!
ചിലപ്പോള്‍ എത്ര കഠിനാധ്വാനം ചെയ്താലും പണം ഉണ്ടാകില്ല, വീടിന്‍റെ സാമ്പത്തിക സ്ഥിതി മോശമായി തന്നെ തുടരുന്നു. ചിലപ്പോള്‍ വാസ്തു ദോഷമാകാം ഇതിന് കാരണം. ഈ സാഹചര്യത്തിൽ, ചില സാധനങ്ങള്‍ വീട്ടിൽ സൂക്ഷിക്കുന്നത്, ധന ദേവതയായ ലക്ഷ്മി ദേവിയെ ആകര്‍ഷിക്കാന്‍ സഹായിയ്ക്കും. കൂടാതെ, ഇത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്തും.
ശംഖ്
വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് ശംഖ് വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു. കൂടാതെ, ശംഖ് ധ്വനി പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്നു, ദേവതകളെ ഉണര്‍ത്തുന്നു. ഇത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനിര്‍ത്താനും പണത്തിന് ഒരിക്കലും കുറവുണ്ടാകാതിരിക്കാനും സഹായിയ്ക്കുന്നു.
പൂജാമുറിയില്‍ ലക്ഷ്മി ദേവിയുടെയും കുബേരന്‍റെയും ചിത്രം
നിങ്ങളുടെ വീട്ടില്‍ സാമ്പത്തിക പ്രശ്നമുണ്ടെങ്കിൽ ഒരു കാര്യം തീര്‍ച്ചയായും ചെയ്യുക. നിങ്ങളുടെ ഭവനത്തിലെ പൂജാ മുറിയില്‍ ലക്ഷ്മി ദേവിയുടെയും കുബേരന്‍റെയും ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക. ലക്ഷ്മിദേവി സമ്പത്തിന്‍റെ ദേവതയാണ്, കുബേരനും സമ്പത്ത് വര്‍ഷിക്കും, ഇവരുടെ ചിത്രമോ വിഗ്രഹമോ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വർദ്ധിപ്പിക്കും, പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല....
ചമതയുടെ പൂവ്
വാസ്തു പ്രകാരം, ചമതയുടെ പൂവ് (Palash flower) ഐശ്വര്യമാണ്. ഇത് നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതുവഴി നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ വരവിന് യാതൊരു തടസവും ഉണ്ടാകില്ല. ചമതയുടെ പൂവ് ചുവന്ന തുണിയിൽ പൊതിഞ്ഞ് വേണം ലോക്കറില്‍ വയ്ക്കാന്‍. കൂടാതെ, ഇടയ്ക്കിടെ ഇത് മാറ്റുകയും വേണം. നിങ്ങള്‍ക്ക് പുതിയ പൂക്കള്‍ ലഭ്യമല്ല എങ്കില്‍ ഉണങ്ങിയ പൂക്കൾ സൂക്ഷിക്കുന്നതും ഉത്തമമാണ്.
ഓടക്കുഴൽ
വീട്ടിൽ ഓടക്കുഴൽ സൂക്ഷിയ്ക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാന്‍ സഹായിയ്ക്കും. വീടിന്‍റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽവേണം ഓടക്കുഴൽ സൂക്ഷിക്കേണ്ടത്. പ്രത്യേകിച്ച് ഒരു വെള്ളി അല്ലെങ്കിൽ സ്വർണ്ണ ഓടക്കുഴൽ സൂക്ഷിക്കുന്നത് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു. ഇതില്‍ ലക്ഷ്മിദേവി പ്രസാദിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുകയും ചെയ്യുന്നു.
തേങ്ങ
തേങ്ങ ശ്രീഫല് എന്നും അറിയപ്പെടുന്നു. ലക്ഷ്മി ദേവിയുടെ രൂപമായും നാളികേരം കണക്കാക്കപ്പെടുന്നു. വീട്ടില്‍ പൂജ സമയത്ത് നാളികേരം ഉപയോഗിക്കാം. ഇത്തരത്തില്‍ ദിവസവും പൂജ ചെയ്യുന്ന വീട്ടിൽ പോസിറ്റീവ് എനർജി നിലനിൽക്കുകയും സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാവുകയും ചെയ്യും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.