മെയ് 30ന് ശുക്രൻ രാശിമാറുകയാണ്. 30ന് രാത്രി 7.39ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ചില രാശിക്കാർക്ക് ഈ രാശിമാറ്റം വളരെ ശുഭകരമായിരിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.
മേടം: ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ, ശുക്രന്റെ സംക്രമണം മേടരാശിക്കാർക്ക് നേട്ടങ്ങളും നഷ്ടങ്ങളും വരുത്തും. ഈ സമയത്ത് കുടുംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാകുമെന്ന് മാത്രമല്ല, കുടുംബത്തിന്റെ സുഖസൗകര്യങ്ങൾ വർധിക്കുകയും ചെയ്യുന്നു. ജോലിയിലും പുരോഗതി ഉണ്ടാകും. വിവാഹിതർക്ക് ഈ സമയം അനുകൂലമാണ്. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് വിവിധ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. തെറ്റായ തീരുമാനങ്ങൾ എടുക്കാതെ നോക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.
കർക്കടകം: കർക്കടക രാശിക്കാർക്കും ശുക്രന്റെ സംക്രമണം നല്ല ഫലങ്ങൾ നൽകും. ജോലി ചെയ്യുന്നവർക്ക് ഇരട്ടി നേട്ടം ലഭിക്കും. ശുക്രന്റെ സംക്രമം മൂലം ധൈര്യം വർധിക്കാനും ശത്രുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും സാധ്യതയുണ്ട്. സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്, മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം സൗഹൃദപരമായിരിക്കും. കച്ചവടം ചെയ്യുന്നവർക്ക് വലിയ ലാഭം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർധിക്കും.
Also Read: June Planets Transit: ജൂണിൽ രാശിമാറുന്ന ഗ്രഹങ്ങൾ ഏതൊക്കെ? ഓരോ രാശികളെയും ബാധിക്കുന്നതെങ്ങനെ?
വൃശ്ചികം: വൃശ്ചികം രാശിക്കാർ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ട്. മാത്രമല്ല, മനസ്സ് ശാന്തവും സന്തോഷവുമായിരിക്കും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് വളരെ നല്ല സമയമാണ്. അവർക്ക് കലാരംഗത്ത് താൽപ്പര്യമുണ്ടാകും. അതുകൊണ്ട് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പല ഗുണങ്ങളും ഉണ്ടാക്കും. ചെലവുകൾ കുറയുകയും വരുമാനം വർദ്ധിക്കുകയും ചെയ്യും. നിക്ഷേപം വഴി വലിയ ലാഭം നേടും.
മീനം: ശുക്രന്റെ സംക്രമണം മീനരാശിക്ക് പല ഗുണങ്ങളും നൽകും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുണ്ടായാൽ അവ എളുപ്പത്തിൽ പരിഹരിക്കപ്പെടും. ഈ സമയം വിദ്യാർത്ഥികൾക്കും നല്ലതാണ്. പുതിയ പ്രോപ്പർട്ടികൾ വാങ്ങുകയും നല്ല ലാഭം നേടുകയും ചെയ്യും. പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്നവർക്ക് നിക്ഷേപത്തിലൂടെ വലിയ ലാഭം ലഭിക്കും. മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...