Name Astrology: ജാതകത്തില്‍ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടെയും സ്ഥാനം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അറിയാം. അതേപോലെ തന്നെ ഒരു വ്യക്തിയുടെ പേരിന്റെ ആദ്യ അക്ഷരത്തില്‍ നിന്ന് ആ വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവയടക്കം ധാരാളം കാര്യങ്ങൾ അറിയാൻ കഴിയും.
അത്തരത്തില്‍ വേദ ജ്യോതിഷം പറയുന്നതനുസരിച്ച് 'ജി' (G) എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവരുടെ പ്രത്യേകതകള്‍ അറിയാം. ഇവരുടെ ഭാഗ്യ നമ്പര്‍ 7 ആണ്. ഇവര്‍ ഏത് ജോലിയില്‍ കൈ വച്ചാലും അത് തികഞ്ഞ സത്യസന്ധതയോടെ ചെയ്യും. സ്നേഹത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും ഇവര്‍ പൂർണ്ണമായും വിശ്വസ്തതര് ആയിരിയ്ക്കും. ഈ ആളുകളുടെ വ്യക്തിത്വം വളരെ ആകർഷകമാണ്, മാത്രമല്ല ഇത്തരക്കാർ ആരെയും പെട്ടെന്ന് തങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും.
ഇവരുടെ നേതൃത്വഗുണം വളരെ മികച്ചതാണ്. ഇവര്‍ ചിന്തകള്‍ വളരെ വേഗം പ്രവര്‍ത്തിക്കും. ഇവരുടെ നേതൃത്വഗുണം മികച്ചതായതിനാല്‍ ഇവരെ വലിയ വലിയ സ്ഥാപനങ്ങളിൽ ഉയർന്ന സ്ഥാനങ്ങളിൽ കാണാം.
"G" അക്ഷരക്കാര്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അവര്‍ കൂടുതലും തനിച്ചായിരിക്കാൻ ഇഷ്ടപ്പെടുന്നു. അവർക്ക് അധികം ചങ്ങാതിമാരില്ല, പക്ഷേ ഉള്ള സുഹൃത്തുക്കള്‍ക്കൊപ്പം അവർ പൂർണ്ണഹൃദയത്തോടെ ഒപ്പം നിൽക്കുന്നു. അവർ ഇടയ്ക്കിടെ മാത്രമേ ദേഷ്യപ്പെടാറുള്ളൂ, എന്നാൽ ദേഷ്യപ്പെടുമ്പോൾ അവർ വളരെ ക്രൂരരാകും.
സമൂഹത്തിൽ ഏറെ ബഹുമാനം ലഭിക്കും
"G" എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവര്‍ വളരെ ആത്മവിശ്വാസമുള്ളവരും ജീവിതത്തിൽ വളരെയധികം പുരോഗതി കൈവരിക്കുന്നവരുമാണ്. ഇവര്‍ക്ക് ജീവിതത്തിൽ വളരെയധികം ബഹുമാനം ലഭിക്കും. ഏതൊരു ജോലിയും തുടങ്ങുന്നതിന് മുമ്പ്, അവർ അത് കൃത്യമായി ആസൂത്രണം ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു.
ഇവര്‍ക്ക് അവരുടെ ജോലിയെക്കുറിച്ച് വ്യക്തതയുണ്ട്
"G" എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവര്‍ പേര് മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയ്യാറാണ്. ഇത്തരക്കാർ സാഹചര്യത്തിനനുസരിച്ച് സ്വയം മാറുന്നു. ഇവരെ സംബന്ധിച്ചിടത്തോളം അവരുടെ ജോലിയും സംസാരവും എപ്പോഴും വ്യക്തമാണ്. ഇവരുടെ വ്യക്തിത്വം വളരെ ആകര്‍ഷകമാണ്. ഇവര്‍ അവരുടെ തെറ്റിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ട് നീങ്ങുന്നു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...