Rashifal/Horoscope 03 May 2022: ഇന്ന് (Horoscope 03 May 2022) ഇന്ന് ചില രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ ദിനമായിരിക്കും. ചിങ്ങം (Leo) രാശിയിലെ യുവാക്കൾ മികച്ച സാമ്പത്തിക ആസൂത്രണം ചെയ്യണം. തുലാം (Libra) രാശിയിലുള്ള വ്യാപാരികൾക്ക് വെല്ലുവിളികൾ നേരിടേണ്ടിവരും. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം..
മേടം (Aries): ഈ രാശിക്കാർ തങ്ങളുടെ ജോലികൾ പൂർത്തിയാക്കാൻ സഹപ്രവർത്തകരുടെ സഹായം തേടും. സഹകരണത്തോടെ ജോലി പൂർത്തിയാക്കും. വ്യാപാരികൾ പണത്തിന്റെ കാര്യത്തിൽ ബുദ്ധിപരമായി ചിന്തിച്ച ശേഷം തീരുമാനമെടുക്കുക. അല്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകും. യുവാക്കൾ അവരുടെ മാനസികാവസ്ഥ മാറ്റാൻ പുസ്തകങ്ങൾ വായിക്കണം. കുടുംബത്തിലെ നിങ്ങളുടെ മൂത്ത സഹോദരന്മാരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുക, ആരോഗ്യകാര്യത്തിൽ തലയുടെ പിൻഭാഗത്തും മുതുകിലും അരക്കെട്ടിലും വേദന ഉണ്ടാകാൻ സാധ്യത. അതുകൊണ്ടുതന്നെ ഭാരമുള്ള വസ്തുക്കളൊന്നും ഉയർത്തരുത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും തികഞ്ഞ സത്യസന്ധതയോടെ പ്രവർത്തിക്കുക.
Also Read: Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ! ഈ ദിനം നടത്തുന്ന ഷോപ്പിംഗ് വൻ ഐശ്വര്യം നൽകും
ഇടവം (Taurus): നിങ്ങൾ നിങ്ങളുടെ ജോലികളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി ആസൂത്രണം ചെയ്യുക. ജോലികളിൽ സാങ്കേതികവിദ്യയുടെ സഹായം നല്ല ഫലങ്ങൾ നൽകും. നിങ്ങൾ ചെയ്യുന്നതോ ചെയ്യാൻ ആഗ്രഹിക്കുന്നതോ ആയ ബിസിനസ് ആദ്യം കൃത്യമായി പ്ലാൻ ചെയ്യുക എന്നിട്ട് ചെയ്യുക. പ്ലാനില്ലാതെ ഒരു ജോലിയും ചെയ്യരുത്. യുവാക്കളുടെ സംഭവത്തിലെ എളിമ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ഇണയുടെ ആരോഗ്യം സൂക്ഷിക്കുക. ഈ രാശിയിലെ മുതിർന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ജാഗ്രത പുലർത്തുക. പഴയ കാര്യങ്ങൾ മനസിൽ വയ്ക്കരുത്.
മിഥുനം (Gemini): മിഥുനം രാശിക്കാർ ഇന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനുമായി കലഹത്തിന് സാധ്യത. നിങ്ങൾ സർക്കാർ ജോലിയിലാണെങ്കിൽ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുക. ചെറിയ പ്രശ്‌നങ്ങളിൽ വിഷമിക്കേണ്ട. വായ്പ എടുക്കുന്നതിന് മുമ്പ് അത് തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന് നോക്കുക. യുവാക്കൾ ഓൺലൈൻ പ്ലെയ്‌സ്‌മെന്റുകൾ കണ്ടെത്തുക. ഇതിനായി നെറ്റിലെ സെർച്ച് എഞ്ചിനിലേക്ക് പോയി തൊഴിൽ അവസരങ്ങളുടെ സൈറ്റ് നോക്കുക. കുടുംബത്തിൽ സന്തോഷ അന്തരീക്ഷം സൃഷ്ടിക്കുക. തണുത്ത ആഹാരങ്ങൾ ഒഴിവാക്കുക. തൊണ്ട വേദന, ജലദോഷം എന്നിവ ഉണ്ടാകാം. സാമൂഹിക മേഖലയിൽ അശരണരെ സഹായിക്കേണ്ടി വന്നാൽ അത് ചെയ്യുക. ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുക.
കർക്കടകം (Cancer): ഈ രാശിക്കാർ ഓഫീസിൽ തർക്കം രൂക്ഷമാകാൻ അനുവദിക്കരുത്. സ്‌നേഹത്തോടെ ടീമിനൊപ്പം പ്രവർത്തിക്കുകയും എല്ലാവരേയും ഒപ്പം കൂട്ടുകയും ചെയ്യുക. വ്യാപാരികൾക്ക് ദിവസം അൽപം കഷ്ടത നിറഞ്ഞതായിരിക്കും. ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതിനാൽ വിൽപ്പനയെ ബാധിച്ചേക്കാം. ചെറിയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കരുത്. സ്‌നേഹിക്കുന്ന ദമ്പതികളുടെ ബന്ധത്തിൽ വിഷമതകൾ ഉണ്ടാകാം അത് ഒഴിവാക്കുക. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഓഫീസിലെ മുതിർന്നവരിൽ നിന്ന് മാർഗനിർദേശം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരും. നിങ്ങൾ എന്ത് തീരുമാനമെടുത്താലും ശ്രദ്ധാപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കുക. യുവാക്കൾ മികച്ച സാമ്പത്തിക ആസൂത്രണം നടത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ ചിലവുകൾ മാത്രം ചെയ്യുക. കുടുംബാന്തരീക്ഷം പ്രസന്നമായി സൂക്ഷിക്കണം. ഇതിനായി നിങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുക. ഉദര സംബന്ധമായ അസുഖങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ അശ്രദ്ധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. സാമൂഹിക മണ്ഡലത്തിൽ എല്ലാവരേയും ഒപ്പം കൂട്ടുക, അല്ലാത്തപക്ഷം ബന്ധത്തിൽ വിള്ളലുണ്ടാകാം ഇത് ഒഴിവാക്കണം.
കന്നി (Virgo): ഈ രാശിക്കാർക്ക് ഇന്ന് ഒരു നല്ല വാർത്ത ലഭിക്കും. തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ ഇപ്പോൾ മെച്ചപ്പെടും. ബിസിനസിൽ സർഗ്ഗാത്മകത പുലർത്തുന്നത് നല്ലതാണ് പുതിയ എന്തെങ്കിലും പരീക്ഷിക്കുക. ഇതിലൂടെ ഉപഭോക്താക്കളും ആകർഷിക്കപ്പെടും. വിദ്യാർത്ഥികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സഹോദരങ്ങളുമായി തർക്കമുണ്ടായാലും സ്നേഹത്തോടെ പരിഹരിക്കുക. സ്ത്രീകൾക്ക് ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. സാമൂഹിക മേഖലയിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക.
തുലാം (Libra): തുലാം രാശിക്കാർ ഓഫീസിൽ ഒരു കാര്യത്തിലും തിരക്കു കൂട്ടരുത്. ഓഫീസ് ജോലികൾ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പാലിക്കുക. വ്യാപാരികൾക്ക് വെല്ലുവിളികൾ നേരിടേണ്ടിവരും. അനാവശ്യമായി വിപരീത ഉത്തരം നൽകാൻ ശ്രമിക്കരുത്. സംസ്‌കാരമുള്ള ജീവിതം നയിക്കുന്നതിലൂടെ നിങ്ങളുടെ അറിവ് വർദ്ധിക്കും. കുടുംബത്തിൽ തർക്കങ്ങൾക്ക് സാധ്യത. ഇത്തരത്തിലുള്ള തർക്കം നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം. ചെവിയിൽ വേദനയോ ചൊറിച്ചിലോ ഉണ്ടാകാം. ആളുകളിൽ പോസിറ്റീവ് ചിന്ത വർദ്ധിപ്പിക്കാൻ ശ്രമിക്കുക.
വൃശ്ചികം (Scorpio): മേലധികാരിയുടെ വാക്കുകൾ നിങ്ങൾ ഗൗരവത്തോടെ കാണുക. നിങ്ങളുടെ അഭിപ്രായം പറയുക. അത് ബോസ് നിരസിച്ചാൽ അദ്ദേഹം പറയുന്നതുപോലെ ചെയ്യുക. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. ഇതിലൂടെ നിങ്ങൾ ശാരീരികമായും മാനസികമായും സജീവമായി കാണപ്പെടും. യുവ മനസ്സിൽ നിഷേധാത്മക ചിന്തകൾക്ക് ഇടം നൽകരുത്. ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ ശരിയായി മനസ്സിലാക്കണം. കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കുക. അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ രൂപപ്പെടും. പിറ്റ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം.
ധനു (Sagittarius): ധനു രാശിക്കാർ തങ്ങളുടെ ജോലിയിൽ അശ്രദ്ധ കാണിക്കരുത്. ഈ അശ്രദ്ധ നിങ്ങളുടെ ജോലിയെ ബാധിക്കും. ചില്ലറ വ്യാപാരം നടത്തുന്ന വ്യാപാരികൾ വായ്പ നൽകുന്നത് ഒഴിവാക്കുക. ചെറുപ്പക്കാർ പ്രതിസന്ധികളിൽ നിന്നും പുറത്തു കടക്കാനുള്ള വഴികൾ തേടുക. ടിവി, ലാപ്ടോപ്പ്, മൊബൈൽ എന്നിവയുടെ അമിത ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കും. കുടുംബത്തിൽ സഹോദരിയുമായി സ്വരച്ചേർച്ച ഉണ്ടാകും. ഭക്ഷണത്തിലെ അശ്രദ്ധ ശരീരഭാരം വർദ്ധിപ്പിക്കും.
മകരം (Capricorn): ഈ രാശിക്കാർക്ക് ജോലിയിൽ ടീമിന്റെ സഹായം ലഭിക്കും. ടീമിന്റെ സഹായത്തോടെ ജോലി പൂർത്തിയാക്കും. വളരെ ശ്രദ്ധയോടെ ബിസിനസ് ചെയ്യുക. പ്രധാന പേപ്പറുകളൊന്നും തിടുക്കത്തിൽ ഒപ്പിടരുത്. ക്ലാസ് സമയത്തിന്റെ മൂല്യം വിദ്യാർത്ഥികൾ മനസ്സിലാക്കുക. ഓരോ നിമിഷവും നന്നായി ഉപയോഗിക്കുക. വീടിന്റെ അടുക്കളയുമായി ബന്ധപ്പെട്ട സാധനങ്ങൾ വീടിന് ആവശ്യമുള്ളത്ര വാങ്ങുക. അനാവശ്യമായ വാങ്ങലുകൾ ഒഴിവാക്കുക. ജോലിയോടൊപ്പം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. ആരോഗ്യം നന്നായാൽ മാത്രമേ ജോലി ചെയ്യാൻ കഴിയൂ. ചെടികൾ നടാൻ അവസറാം ലഭിച്ചാൽ അത് ചെയ്യുക.
കുംഭം (Aquarius): ഓഫീസിലെ പലരും നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താം. നിങ്ങളുടെ ശക്തി നിങ്ങളുടെ സുഹൃത്ത് തന്നെയാണ്. എതിരാളികൾക്ക് കടുത്ത വെല്ലുവിളികൾ നൽകാൻ നിങ്ങൾക്ക് കഴിയും. ജോലികൾ വളരെ ശ്രദ്ധയോടെ ചെയ്യുക, പരീക്ഷണങ്ങൾ തുടരുക. ചെറുപ്പക്കാർ പ്രണയബന്ധത്തിലാണെങ്കിൽ ആ ബന്ധത്തെ കുറിച്ച് ചിന്തിച്ച ശേഷം നീങ്ങുക. കുടുംബാംഗങ്ങൾ പരസ്പരം സഹകരിക്കാൻ തയ്യാറാകുക. ബിപി രോഗികൾ കോപം നിയന്ത്രിക്കണം. സാമൂഹികമായി ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ അത് ചെയ്യുക.
മീനം (Aquarius): ഈ രാശിക്കാരുടെ മനസ്സിൽ കലഹം ഉണ്ടാകും. ആശയക്കുഴപ്പം ഒഴിവാക്കണം. മേലുദ്യോഗസ്ഥർ പറയുന്ന ജോലി നന്നായി മനസ്സിലാക്കുക. ബിസിനസുകാർ സജീവമായിരിക്കണം. മറ്റുള്ളവരുടെ സഹായത്തോടെ മാത്രം ബിസിനസ് മുന്നോട്ട് കൊണ്ടുപോകരുത് എല്ലാം സ്വയം നിയന്ത്രിക്കുക. പുതിയ കാലഘട്ടത്തിൽ മുന്നേറുന്നത് നല്ല കാര്യം. എന്നാൽ യുവാക്കൾ അവരുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും സൂക്ഷിക്കുക. വീട്ടിൽ ഒരു മംഗളകരമായ കാര്യം നടക്കും നിങ്ങളും അതിൽ പൂർണ്ണമായി സഹകരിക്കുക. ഭക്ഷണത്തിൽ കാൽസ്യം വർദ്ധിപ്പിക്കുന്ന വസ്തുക്കളുടെ അളവ് കൂട്ടുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...