ധനത്രയോദശി ദിവസം ഭക്തർക്ക് ലക്ഷ്മീദേവിയുടെയും കുബേരന്റെയും അനുഗ്രഹം ലഭിക്കുമെന്നമാണ് വിശ്വാസം. ധനത്രയോദശിയോടെയാണ് വടക്കേ ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങുന്നത് ധനത്രയോദശിയോടൊയാണ്. മലയാളികൾക്ക് സുപരിചിതമല്ല ഈ ആചാരം. പാലാഴി മഥനവുമായി ബന്ധപ്പെട്ടതാണ് ഈ ദിവസത്തിന്റെ ഐതിഹ്യം. ഇത്തവണ ഒക്ടോബര്‍ 29നാണ് ധനത്രയോദശി വരുന്നത്.
അത്യന്തം മംഗളകരമാണ് ഇത്തവണത്തെ ധനത്രയോദശി. ഈ ദിവസം ബുധന്നും രാശിമാറുകയാണ്. വൃശ്ചികം രാശിയിലാണ് ബുധന്‍ പ്രവേശിക്കാൻ പോകുന്നത് കൂടാതെ വൃശ്ചികം രാശിയിൽ നിലവിൽ ശുക്രൻ സഞ്ചരിക്കുകയാണ്. ബുധൻ ഈ രാശിയിൽ പ്രവേശിക്കുന്നതോടെ ശുക്ര-ബുധ സംയോഗമുണ്ടാകും. ഈ സംയോഗത്തിലൂടെ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുകയും ചെയ്യും.
ചില രാശികൾക്ക് ലക്ഷ്മീ നാരായണ യോഗം വളരെ ഗുണം ചെയ്യും. ശുക്രന്റെയും ബുധന്റെയും അനുഗ്രഹം ഇവർക്ക് ലഭിക്കും. മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, കുംഭം എന്നീ രാശികള്‍ക്കാണ് ഈ കാലയളവില്‍ വലിയ നേട്ടങ്ങളുണ്ടാകുക. ഇവർക്ക് കരിയറിൽ പുരോഗതി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും തുടങ്ങി നിരവധി സൗഭാഗ്യങ്ങൾ വന്നെത്തും. ഓരോ രാശികളെയും കുറിച്ച് വിശദമായി അറിയാം.
മിഥുനം - ഈ മാസം അവസാനിക്കുന്നതോടെ മിഥുനം രാശിക്കാരുടെ ഭാഗ്യെ തെളിയും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ബിസിനസിൽ വലിയ വളർച്ചയുണ്ടാകും. കരിയറിൽ പുതിയ ഉയരം കീഴടക്കും. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താൽ ഐശ്വര്യവും സമ്പത്തും വന്നെത്തും.
ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗം ശുഭകരമാണ്. സര്‍ക്കാര്‍ ജോലിയോ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും അംഗീകാരങ്ങളോ ലഭിച്ചേക്കാം. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം വളരെ അനുകൂലമാണ്. വസ്തു ഇടപാടുകൾ സാമ്പത്തിക നേട്ടമുണ്ടാക്കും. ആത്മവിശ്വാസം വര്‍ധിക്കും.
തുലാം - തുലാം രാശിക്കാർക്ക് ലക്ഷ്മി നാരായണയോഗം ഐശ്വര്യങ്ങൾ നൽകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കരിയറില്‍ നിന്ന് സാമ്പത്തികനേട്ടങ്ങളും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.
വൃശ്ചികം - വൃശ്ചികം രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗത്തിലൂടെ കരിയറില്‍ നേട്ടമുണ്ടാകും. പുതിയ അവസരങ്ങള്‍ തേടിയെത്തും. ബുധന്റെ സ്വാധീനം കൊണ്ട് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.
കുംഭം - കുംഭം രാശിക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വരുമാനം വര്‍ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.