Thursday Remedies: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് വ്യാഴാഴ്ച വിഷ്ണുദേവനായി സമര്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നു.
Also Read: Tulsi Puja Rules: തുളസിയ്ക്ക് വെള്ളം ഒഴിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, ലക്ഷ്മി ദേവിയുടെ കൃപ എന്നുമുണ്ടാകും
മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധികുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഐശ്വര്യം ഉണ്ടാക്കും എന്ന് പറയപ്പെടുന്നു. മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും ഇത് സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കാന്‍ ഇടയാക്കും എന്നാണ് വിശ്വാസം.
എന്നാല്‍, വ്യാഴാഴ്ച അറിയാതെ പോലും ചില കാര്യങ്ങള്‍ ചെയ്യരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍നിന്നും ഭാഗ്യം ഇല്ലാതാക്കും. അതായത്, വ്യാഴാഴ്ച ചെയ്യാന്‍ നിഷിദ്ധമായ കാര്യങ്ങള്‍ അറിയാതെ പോലും ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് നമ്മുടെ ജീവിതത്തില്‍ ഏറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നു. ആ സാഹചര്യത്തില്‍ വ്യാഴാഴ്ച ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം...
1. വ്യാഴാഴ്ച ദിവസം സ്ത്രീകൾ ഒരു കാരണവശാലും തലമുടി കഴുകരുത് എന്നാണ് പറയപ്പെടുന്നത്. ഈ ദിവസം മുടി കഴുകുന്നത് വീട്ടിൽ ഐശ്വര്യവും സന്തോഷവും സമാധാനവും ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു.
2. വ്യാഴാഴ്ച നഖം വെട്ടുന്നത് നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.
3. വ്യാഴാഴ്ച അബദ്ധത്തിൽ പോലും മാതാപിതാക്കളെയോ പിതാവിനെയോ ഗുരുവിനെയോ സന്യാസിമാരെയോ അപമാനിക്കരുത്. കാരണം അവര്‍ ഭൂമിയില്‍ വ്യാഴത്തെ പ്രതിനിധീകരിക്കുന്നവരാണ്.
4. വ്യാഴാഴ്ച വീട്ടിൽ അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന വിഭവങ്ങള്‍ ഉണ്ടാക്കുകയോ അത് കഴിക്കുകയോ ചെയ്യരുത് എന്നാണ് വിശ്വാസം.
5. വ്യാഴാഴ്ച ഷേവ് ചെയ്യുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പല [പ്രതിസന്ധികളും നേരിടേണ്ടി വരും
6. വ്യാഴാഴ്ച മുടി മുറിക്കരുത്, ഇതും ഏറെ അശുഭമായി കണക്കാക്കുന്നു.
അതേസമയം, നിങ്ങൾ വളരെക്കാലമായി പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളില്‍ അലയുകയാണ് എങ്കില്‍, വ്യാഴാഴ്ച ദാനധര്‍മ്മം ചെയ്യുന്നതും മഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും മഹാ വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍ സഹായകമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെയും സാമൂഹിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിയ്ക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...