Jyotish Shastra: സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതമാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. അതിനായി നാം കഠിനാധ്വാനം ചെയ്യുന്നു. ജീവിതത്തില്‍ സന്തോഷം ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം എത്ര അധ്വാനിച്ചാലും അവര്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കാറില്ല.
ജീവിതത്തില്‍ വിജയം നേടാന്‍ അധ്വാനവും ഒപ്പം ഭാഗ്യവും വേണം എന്ന് നാം പറയാറുണ്ട്. അത് ഒരു തരത്തില്‍ പറഞ്ഞാല്‍ ശരിയുമാണ്. എന്നല്‍ ഭാഗ്യം മികച്ചതാക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ, ജ്യോതിഷം പറയുന്നതനുസരിച്ച് അതിനും വഴിയുണ്ട്. ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാകും, ഒപ്പം പുരോഗതിയുടെ പുതിയ വഴികള്‍ തുറക്കുകയും ചെയ്യും.
Also Read: Vastu Tips: ഈ 5 വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുക, നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കപ്പെടും
നിങ്ങൾ ഉണർന്നയുടനെ ഇക്കാരങ്ങള്‍ ചെയ്യുക
ജ്യോതിഷവും മതഗ്രന്ഥങ്ങളും പറയുന്നതനുസരിച്ച്, ഒരു വ്യക്തി രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍തന്നെ പല്ല് തേയ്കുകയും മുഖം കഴുകുകയും വേണം. അതിനുശേഷം മാത്രമേ എന്തെങ്കിലും കഴിക്കാവൂ. കൂടാതെ, കുളിക്കാതെ ഒരിക്കലും വീട്ടിലെ പൂജാമുറിയില്‍ പ്രവേശിക്കുകയോ പൂജാ വസ്തുക്കളില്‍ സ്പര്‍ശിക്കുകയോ ചെയ്യരുത്.
ഭക്ഷണം കഴിക്കുമ്പോൾ ദിശ ശ്രദ്ധിക്കുക
ജ്യോതിഷ പ്രകാരം ഭക്ഷണം കഴിക്കുമ്പോൾ ദിശ പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായി ഇരുന്ന് വേണം ഭക്ഷണം കഴിയ്ക്കാന്‍. അതുകൂടാതെ, ചെരിപ്പ് ധരിച്ച് ഒരിക്കലും ഭക്ഷണം കഴിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണത്തിന്‍റെ ആദ്യപങ്ക് ഈശ്വരനായി മാറ്റി വയ്ക്കുക.
വീട്ടിൽ ഗംഗാജലം തളിക്കുക
ജ്യോതിഷപ്രകാരം വീട്ടിൽ ദിവസവും ഗംഗാജലം തളിക്കുക. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു. എന്നും രാവിലെ വീട് വൃത്തിയാക്കിയശേഷം വീട്ടില്‍ ഗംഗാജലം തളിയ്ക്കുന്നത് ഏറെ ശുഭമാണ്.
പൂജാമുറിയില്‍ വിളക്ക് കൊളുത്തുക
രാവിലെയും വൈകുന്നേരവും വീട്ടിലെ പൂജാമുറിയില്‍ വിളക്ക് കൊളുത്തുന്നത് ശുഭകരമാണ്. ആരാധനാ സമയത്ത് പൂജാമുറിയില്‍ നെയ്യ് വിളക്ക് കത്തിക്കണമെന്ന് ഓർമ്മിക്കുക. ഇപ്രകാരം ചെയ്യുന്നത് വീട്ടിൽ പോസിറ്റിവിറ്റി കൊണ്ടുവരുകയും എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുകയും ചെയ്യും.
പൂക്കൾ ഉണങ്ങുമ്പോൾ അവ വെള്ളത്തിൽ ഒഴുക്കിക്കളയുക
പൂജാവേളയിൽ പലപ്പോഴും ഭഗവാന് പൂക്കൾ സമർപ്പിക്കാറുണ്ട്. ഈ പൂക്കൾ ഉണങ്ങുമ്പോൾ അവ വെള്ളത്തിൽ ഒഴുക്കിക്കളയാന്‍ ശ്രദ്ധിക്കുക. ഇപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...