കരുത്തിന്റെ കാര്യത്തിൽ ആനയെ വെല്ലാൻ മറ്റൊരു മൃഗമുണ്ടോ എന്ന കാര്യത്തിൽ തർക്കത്തിന് സാധ്യതയില്ല. എന്നാൽ, മനോധൈര്യം കൊണ്ട് ആനയോട് കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ കെൽപ്പുള്ള മൃഗങ്ങൾ കാട്ടിലുണ്ട്. പലപ്പോഴും കാട്ടുകൊമ്പൻമാർ തമ്മിൽ ഏറ്റുമുട്ടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഇതാ ആനയും കാണ്ടാമൃഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
"ക്ലാഷ് ഓഫ് ദി ടൈറ്റൻസ്" എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ പങ്കുവെച്ച ക്ലിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. രാത്രിയിൽ ചിത്രീകരിച്ച ക്ലിപ്പ് നിരവധി ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ ട്വിറ്ററിൽ പങ്കിടുകയും നിരവധി ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. എന്നാൽ, വീഡിയോ ഷൂട്ട് ചെയ്ത സ്ഥലം ഏതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ആനയും കാണ്ടാമൃഗവും തമ്മിൽ ഘോരമായ പോരാട്ടത്തിൽ ഏർപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
ALSO READ: കാട്ടിലൂടെ ഒഴുകുന്ന ഈ നദിയിൽ ചൂടുവെള്ളം; ലോകത്തിലെ ഏക തിളയ്‌ക്കുന്ന നദി
രണ്ട് മൃഗങ്ങളും മുഖാമുഖം നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. വലിപ്പം കൊണ്ട് കാണ്ടാമൃഗത്തിന് മുന്നിൽ വലിയ വെല്ലുവിളി തന്നെയാണ് ആന എന്ന് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ പേശീബലവും മൂർച്ചയേറിയ വലിയ കൊമ്പും കൊണ്ട് കാണ്ടാമൃഗം ആനയെ ധീരമായി എതിരിട്ടു നിന്നു. അൽപ്പ നേരം മുഖാമുഖം നിന്ന ശേഷം കാണ്ടാമൃഗം ആനയുടെ നേരെ ആക്രമണത്തിന് മുതിരുന്നത് കാണാം. എന്നാൽ ആദ്യ ഘട്ടത്തിൽ ആന ആക്രമണത്തിന് പകരം പ്രതിരോധത്തിനാണ് ശ്രമിക്കുന്നത്.
'Clash Of The Titans' pic.twitter.com/Ztjm97H8wR
— Susanta Nanda (@susantananda3) June 8, 2023
ആന മുന്നോട്ട് വരും തോറും കാണ്ടാമൃഗം പിന്നോട്ട് പോകുന്നത് കാണാം. പിന്നീട് വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. കാണ്ടാമൃഗം ആനയെ കൊമ്പ് ഉപയോഗിച്ച് കുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആന ശക്തിയോടെ കാണ്ടാമൃഗത്തെ കീഴ്പ്പെടുത്തുന്നുണ്ട്. നിലത്തുവീണ കാണ്ടാമൃഗത്തെ തന്റെ കൊമ്പുകൾ ഉപയോഗിച്ച് ആന ആക്രമിക്കുന്നതും കാണാം. അവസാനം ആനയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ കാണ്ടാമൃഗം ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാന ഭാഗത്ത് കാണാനാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...