ബിടിഎസിലെ മൂന്നാമനും സൈനിക സേവനത്തിന്; വിശ്വസ്തതയോടെ തന്റെ കടമ പൂർത്തിയാക്കി മടങ്ങി വരുമെന്ന് മിൻ യൂൻ ജി

നേരത്തെ ബിടിഎസ് ഗ്രൂപ്പിലെ ജിൻ, ജെ ഹോപ്പ് എന്നിവർ നേരത്തെ സൈനിക സേവനത്തിന് പോയിരുന്നു. വിശ്വസ്തതയോടെ തന്റെ കടമ പൂർത്തിയാക്കി മടങ്ങി വരുമെന്നാണ് സുഗ ആരാധകരോട് വിശദമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 09:50 AM IST
  • 2022 ഡിസംബറിലാണ് ജിന്‍ സൈനിക സേവനം ആരംഭിച്ചത്
  • 1.1 ശതകോടി ഡോളറിന്റെ ഉപഭോക്തൃവസ്തുക്കളാണ് താരങ്ങളുടെ പേരിൽ ഒരു വർഷം വിറ്റുപോകുന്നത്
  • രാജ്യത്തെ എല്ലാ പുരുഷന്മാർക്കും 28 വയസ് തികയും മുൻപ് മുന്‍പ് നിർബന്ധിത സൈനിക സേവനം ചെയ്യണമെന്നാണ് നിയമം
ബിടിഎസിലെ മൂന്നാമനും സൈനിക സേവനത്തിന്; വിശ്വസ്തതയോടെ തന്റെ കടമ പൂർത്തിയാക്കി മടങ്ങി വരുമെന്ന് മിൻ യൂൻ ജി

ലോകമൊട്ടാകെ ആരാധകരുള്ള ബിടിഎസ് സംഗീത ബാൻിലുണ്ടായിരുന്ന മൂന്നാമനും സൈനിക സേവനത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പിലെ മിൻ യൂൻ ജി ആണ് സൈനിക സേവനത്തിന് താൻ പോകുന്നതായി സാമൂഹിക മാധ്യമങ്ങളിൽ അറിയിച്ചത്. സുഗ എന്നാണ് മീൻ അറിയപ്പെടുന്നത്. 

നേരത്തെ ബിടിഎസ് ഗ്രൂപ്പിലെ ജിൻ, ജെ ഹോപ്പ് എന്നിവർ നേരത്തെ സൈനിക സേവനത്തിന് പോയിരുന്നു. വിശ്വസ്തതയോടെ തന്റെ കടമ പൂർത്തിയാക്കി മടങ്ങി വരുമെന്നാണ് സുഗ ആരാധകരോട് വിശദമാക്കിയത്. ദക്ഷിണ കൊറിയ- ഉത്തര കൊറിയ പോരാട്ടങ്ങൾ നടക്കുന്നതിനാൽ. മറ്റ് ശാരീരിക പരിമിതികള്‍ ഇല്ലാത്ത രാജ്യത്തെ എല്ലാ പുരുഷന്മാർക്കും 28 വയസ് തികയും മുൻപ് മുന്‍പ് നിർബന്ധിത സൈനിക സേവനം ചെയ്യണമെന്നാണ് ദക്ഷിണ കൊറിയയിലെ നിയമം .

ഇതിനിടയിൽ ബിടിഎസ് ബാന്‍ഡിന്റെ ലോക സ്വീകാര്യത പരിഗണിച്ച് ഇവർക്ക് ഇളവ് ലഭിച്ചേക്കുമെന്ന് ചില പ്രചാരണങ്ങളും ഉണ്ടായിരുന്നു. രാജ്യത്തിന് പലതരത്തിലും വന്‍ സാമ്പത്തിക നേട്ടങ്ങൾ ബിടിഎസ് കൊണ്ടുവന്നത് എന്നത് കൂടി കണക്കിലെടുത്തായിരുന്നു പ്രചാരണം. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഏഴംഗ ബാന്‍ഡിലെ ഏറ്റവും പ്രായം കൂടിയ ആളായ ജിന്‍ സൈനിക സേവനത്തിന് പോകുന്നതായി പ്രഖ്യാപിച്ചത്. 2022 ഡിസംബറിലാണ് ജിന്‍ സൈനിക സേവനം ആരംഭിച്ചത് . 

അന്താരാഷ്ട്ര തലത്തിൽ തെക്കൻ കൊറിയയുടെ സംഗീത മേൽവിലാസമായി മാറി കഴിഞ്ഞ ബിടിഎസ്. സാമ്പത്തിക തലത്തിലും നിർണ്ണായകമായ സ്വാധീനമാണ് ചെലുത്തിയത്. 1.1 ശതകോടി ഡോളറിന്റെ ഉപഭോക്തൃവസ്തുക്കളാണ് ബിടിഎസ് താരങ്ങളുടെ പേരിൽ ഒരു വർഷം വിറ്റുപോകുന്നത്. ഇതിനൊപ്പം 3.6 ശതകോടി ഡോളർ ബിടിഎസ് രാജ്യത്തിന് പ്രത്യക്ഷമായും പരോക്ഷമായും ബിസിനസിൽ നൽകി കഴിഞ്ഞു.

കണക്ക് നോക്കിയാൽ രാജ്യത്തുള്ള  26 മധ്യവർഗ കമ്പനികളുടെ ആകെ സാമ്പത്തിക സംഭാവനയാണ് ഏഴ് പയ്യൻമാരുടെ പാട്ടുസംഘം നൽകിയത്. രാജ്യത്ത് എത്തുന്ന 13 വിദേശസഞ്ചാരികളിൽ ഒരാളെങ്കിലും ബിടിഎസ് ഫാനാണെന്നാണ് കണക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News