മനില: ദക്ഷിണ ഫിലിപ്പൈൻസിൽ വ്യോമസേന വിമാനം തകർന്ന് വീണു. ഫിലിപ്പീൻസിലെ ദക്ഷണി കേഗിയാൻ നിന്നും 85 പേരുമായി പോവുകയായിരുന്ന സി.130 വിമാനമാണ് തകർന്ന് വീണത് ലാൻറിങ്ങിലുണ്ടായ പ്രശ്നമാണ് അപകടത്തിന് കാരണം.
40 പേർ രക്ഷപ്പെട്ടു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. സുലു പ്രവിശ്യയിലെ പതികുൽ മലനിരകളിലാണ് വിമാനം തകർന്ന് വീണത്. കേഗിയാനിൽ നിന്നും സൈനീകരെ എത്തിക്കുന്ന വിമാനമാണിത്. അതു കൊണ്ട് തന്നെ അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും സൈനീകരാകാനാണ് സാധ്യത.
മുസ്ലീം പ്രവിശ്യയായ സുലുവിൽ ദശാബ്ദങ്ങളായ സൈന്യവും പ്രദേശത്തെ തീവ്വവാദ ഗ്രൂപ്പായ അബു സയഫും തമ്മിൽ പോരാട്ടം നടക്കുന്നതാണ്. മറ്റുള്ളവർക്കായി സൈന്യം തിരച്ചിൽ തുടരുകയാണെന്ന് സൈനീക വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA