റോം: ഇന്ത്യയിൽ നിന്നുള്ള യാത്രാക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഇറ്റലിയും. രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി.
കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വിദേശയാത്രക്കാരെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതായും ഉത്തരവിൽ ഒപ്പിട്ടതായും ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെറൻസ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊവിഡ് (Covid19) നെഗറ്റീവായ ഇറ്റാലിയൻ പൗരന്മാർക്ക് തിരികെ നാട്ടിലേക്ക് മടങ്ങാനാകും. എന്നാൽ ഇവർ ഇറ്റലിയിലെത്തിയാൽ ക്വാറന്റീനിൽ പോകണമെന്നും റോബർട്ടോ ട്വിറ്ററിലൂടെ അറിയിച്ചു. മാത്രമല്ല കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയിലേക്ക് യാത്ര ചെയ്ത് തിരികെ എത്തിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും സെൽഫ് ഐസൊലേഷനിൽ പ്രവേശിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
Also Read: PM Kisan: കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ഉടൻ എത്തും! നിങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ, പരിശോധിക്കൂ
നേരത്തെ അമേരിക്ക, ബ്രിട്ടൺ, കുവൈത്ത്, ഫ്രാൻസ്, കാനഡ തുടങ്ങി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ ജർമ്മനി ഇന്ത്യയെ ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...