77 കോടി രൂപ വരെ ശമ്പളം വാങ്ങിക്കുന്ന ലോകത്തെ പോലീസുകാർ; രസകരമായ ചില വസ്തുതകൾ

1000 മുതൽ 5000 ജീവനക്കാർ വരെയാണ് സാൻജോസ് പോലീസിൽ ജോലി ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 18, 2022, 01:08 PM IST
  • യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാം തന്നെ ഏതാണ്ട് ഇതേ നിലവാരമാണ് ശമ്പളത്തിൽ പുലർത്തുന്നത്
  • 1849-ൽ രൂപീകൃതമായ പോലീസ് സേനക്ക് ആകെ 11 ഡിവിഷനുകളുണ്ട്
  • 1000 മുതൽ 5000 ജീവനക്കാർ വരെയാണ് സാൻജോസ് പോലീസിൽ ജോലി ചെയ്യുന്നത്
77 കോടി രൂപ വരെ ശമ്പളം വാങ്ങിക്കുന്ന ലോകത്തെ പോലീസുകാർ; രസകരമായ ചില വസ്തുതകൾ

ഇന്ത്യയിൽ പോലീസുകാർക്ക് എത്ര രൂപ ശമ്പളം ഉണ്ടാകും ? പ്രതിമാസ കണക്ക് നോക്കിയാൽ ഇത് 34,600 രൂപ വരെയാണ്. എസ്ഐക്ക് ഇത് 50,000 -വരെ ആയിരിക്കും. എന്നാൽ ലോക പോലീസിൻറെ ഇടയിൽ ഇതൊരു ചെറിയ തുക മാത്രമാണ്. വിദേശ പോലീസിലാണ് ഏറ്റവും അധികം ശമ്പളം ലഭിക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ. 

മണി മിൻറ് എന്ന വെബ്സൈറ്റിൻറെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും അധികം ശമ്പളം വാങ്ങുന്നത് കാലിഫോർണിയയിലെ സാൻജോസ് എന്ന സിറ്റിയിലെ പോലീസുകാരാണ് $93,550 ഇവിടുത്തെ പോലീസുകാരുടെ പ്രതിമാസ ശമ്പളം. അതായത് ഏകദേശം 77 കോടി ഇന്ത്യൻ രൂപയാണിത്. ഇങ്ങനെ നോക്കിയാൽ പ്രതിമാസം സാൻജോസിലെ പോലീസുകാർക്ക് ലഭിക്കുന്നത് 77 ലക്ഷത്തിനും മുകളിലാണ്.

ALSO READ: Malaysia Landslide: മലേഷ്യയിൽ മണ്ണിടിച്ചിലിൽ രണ്ട് മരണം; അമ്പതിലേറെ പേരെ കാണാനില്ല

1000 മുതൽ 5000 ജീവനക്കാർ വരെയാണ് സാൻജോസ് പോലീസിൽ ജോലി ചെയ്യുന്നത്. 1849-ൽ രൂപീകൃതമായ പോലീസ് സേനക്ക് ആകെ 11 ഡിവിഷനുകളുണ്ട്. ശമ്പളത്തിന് പുറമെ പെയഡ് ട്രെയിനിംഗ്, പെയിഡ് വെക്കേഷൻ, സിക്ക് ലീവ്, ആഴ്ചയിൽ നാല് ദിവസത്തെ യൂണിഫോം അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്, എന്നിവയും ഉണ്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാം തന്നെ ഏതാണ്ട് ഇതേ നിലവാരമാണ് പുലർത്തുന്നത് ശമ്പളത്തിൽ അതേസമയം അമേരിക്കൻ സംസ്ഥാനങ്ങളായ അലാസ്ക,ന്യൂജഴ്സ്,വാഷിംഗ്ഡൺ,ഹവായ്,ഇല്ലിനോയിസ്,ന്യൂയോർക്ക്,കൊളറാഡോ,ഡെലവെയർ,നെവാഡ എന്നിവിടങ്ങളിൽ പോലീസുകാരുടെ പ്രതിമാസ ശമ്പളം 50 ലക്ഷത്തിനും (ഇന്ത്യൻ രൂപ) മുകളിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News