London : British പ്രധാനമന്ത്രി Boris Johnson AstraZeneca യുടെ Covid Vaccine ന്റെ ആദ്യ ഡോസ് സ്വീകരിച്ചു. അസ്ട്രസെനെക്കയുടെ കോവിഡ് വാക്സിനെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കവെയാണ് യുകെ പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കാൻ മുന്നോട്ട് വന്നത്.
I've just received my first Oxford/AstraZeneca vaccine dose.
Thank you to all of the incredible scientists, NHS staff and volunteers who helped make this happen.
Getting the jab is the best thing we can do to get back to the lives we miss so much.
Let's get the jab done. pic.twitter.com/mQCTMAkB8d
— Boris Johnson (@BorisJohnson) March 19, 2021
നേരത്തെ യുകെ പാർലമെന്റിൽ വെച്ച് താൻ ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന നിർമാതക്കൾ നിർമിച്ച് കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചുരുന്നു. അതേസമയം കഴിഞ്ഞ് ദിവസം വാക്സിനെതിരെയുള്ള അഭ്യൂഹങ്ങൾ തള്ളി യൂറോപ്യൻ റെഗുലേറ്റേഴ്സ് മുന്നോട്ട് വന്നിരുന്നു. അതെ തുടർന്ന് അസ്ട്രസെനെക്ക വാക്സിൻ വിതരണം നിർത്തിവെച്ച് യുറോപ്യൻ രാജ്യങ്ങൾ വാക്സിൻ കുത്തിവെപ്പ് വീണ്ടും പുനഃരാരംഭിച്ചു.
താൻ ഓക്സ്ഫോർഡ് ആസ്ട്രസെനെക്ക വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്സിൻ നിർമാതാക്കളായ ശാസ്ത്രജ്ഞമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻനിര പ്രവർത്തകർക്കും നന്ദി അറിയിച്ചു കൊണ്ട് ബോറിസ് ജോൺസൺ താൻ വാക്സിൻ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചു. കൂടാതെ വാക്സിൻ സ്വീകരിക്കുന്നതോടെ നമ്മൾ ഒരുപാട് ആഗ്രഹിക്കുന്ന ആ പഴയ ജീവിതത്തിലേക്ക് പോകാൻ സാധിക്കുമെന്നും ജോൺസൺ ട്വീറ്റിൽ കൂട്ടിച്ചേർത്തു.
ആസ്ട്രെസെനെക്കയുടെ വാക്സിൻ ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കുന്ന റിപ്പോർട്ടിനെ തുടർന്നാണ് Italy, France, Germany തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയുടെ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ഭയത്തെ അമ്പെ തള്ളി ആസ്ട്രെസെനെക്കയുടെ വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു.
ALSO READ : AstraZeneca's Covid Vaccine കുത്തിവെയ്പ്പ് യൂറോപ്യൻ രാജ്യങ്ങൾ പുനരാരംഭിക്കുന്നു
അതേസമയം യുറോപ്യൻ രാജ്യങ്ങളിൽ ആസ്ട്രസെനെക്കയ്ക്ക് ഏർപ്പെടുത്തിരുന്ന താൽക്കാലിക വിലക്ക് കഴിഞ്ഞ ദിവസം യുറോപ്യൻ മെഡിസിൻ റെഡുലേറ്റഴ്സ് അറിയിച്ചതിനെ തുടർന്ന് നീക്കി. ലോകാരോഗ്യ സംഘടനയും ബ്രിട്ടന്റെ ആരോഗ്യ വിദഗ്ദ്ധരും കുത്തിവെയ്പ്പ് എടുക്കാതിരിക്കുന്നത് വാക്‌സിൻ സ്വീകരിക്കുന്നതിനേക്കാൾ അപകടമാണെന്ന് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പുതിയ അറിയിപ്പ് നൽകിയത്. കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതാണ് ഉത്തമമെന്ന് അറിയിച്ചത്.
ഇതിനെ തുടർന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഉടൻ തന്നെ വീണ്ടും കുത്തിവെയ്പ്പ് എടുക്കാൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, നെതർലാന്റ്സ്, പോർച്ചുഗൽ, ലിത്വാനിയ, ലാത്വിയ, സ്ലൊവേനിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളാണ് ഉടൻ തന്നെ കുത്തിവെയ്പ്പ് പുനരാരംഭിക്കുന്നത്.
Denmark ൽ സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം നേരത്തെ ഏഴോളം രാജ്യങ്ങൾ ആസ്ട്രസെനെക്കയുടെ കോവിഡ് വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് ആധികാരികമായി തെളുവുകളില്ലെന്ന് ആസ്ട്രേസെനെക്കയും യുറോപ്യൻ റെഗുലേറ്റേഴ്സും അറിയിച്ചു. നേരത്തെ ലോകാരോഗ്യ സംഘടനയും യുറോപ്യൻസ് മെഡിസിൻസ് വാച്ച്ഡോഗും വാക്സിൻ സുരക്ഷിതമാണെന്ന് അറിയിച്ചിട്ടുണ്ട്.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി ചീഫ് രക്തം കട്ട പിടിക്കാനുള്ള കാരണം വാക്‌സിൻ കുത്തിവെയ്പ്പാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ ആ സാധ്യതയെ പൂർണമായി തള്ളിക്കളയുന്നില്ലെന്നും അറിയിച്ചു. അതെ സമയം യുകെയിലെ ആരോഗ്യ വിദഗ്ദ്ധർ രക്തം കട്ട പിടിക്കുന്നതും വാക്‌സിൻ കുത്തിവെയ്പുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...