Reebok Smartwatch | ഫിറ്റ്നസ് സ്മാർട്ട് വാച്ച് വാങ്ങാൻ താൽപര്യപെടുന്നുണ്ടോ? മികച്ച ഫീച്ചറുകളുമായി റീബുകിന്റെ ‘ആക്ടീവ് ഫിറ്റ് 1.0’ വിപണിയിൽ

കറുപ്പ്, നീല, വീനി, ചുവപ്പ് എന്നീ നാല് നിറങ്ങളിലാണ് സ്മാർട്ട് വാച്ച് വിപണിയിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2022, 02:11 PM IST
  • റീബോക് ആക്റ്റീവ് ഫിറ്റ് 1.0-ൽ 1.3 ഇഞ്ച് എച്ച്ഡി ടച്ച്‌ സ്‌ക്രീൻ ഡിസ്‌പ്ലേയുണ്ട്.
  • വൃത്താകൃതിയിലാണ് വാച്ചിന്റെ ഡയൽ നിർമിച്ചിരിക്കുന്നത്.
  • കൂടാതെ IP67 ന്റെ വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും ഉണ്ട്.
Reebok Smartwatch | ഫിറ്റ്നസ് സ്മാർട്ട് വാച്ച് വാങ്ങാൻ താൽപര്യപെടുന്നുണ്ടോ? മികച്ച ഫീച്ചറുകളുമായി റീബുകിന്റെ ‘ആക്ടീവ് ഫിറ്റ് 1.0’ വിപണിയിൽ

ഇന്ത്യയിലെ പ്രമുഖ ഫിറ്റ്നസ് ആൻഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡായ റീബോക് പുതിയ സ്മാർ‌ട്ട് വാച്ച് പുറത്തിറക്കി. 'റീബോക് ആക്റ്റീവ് ഫിറ്റ് 1.0' എന്ന പേരിലാണ് സ്മാർട്ട് വാച്ച് പുറത്തിറക്കിയിട്ടുള്ളത്. 4,499 രൂപയാണ് പ്രാരംഭ വില. നാളെ (ജനുവരി 28) മുതൽ ആക്റ്റീവ് ഫിറ്റ് 1.0 ആമസോണിൽ ലഭ്യമാകും. കറുപ്പ്, നീല, വീനി, ചുവപ്പ് എന്നീ നാല് നിറങ്ങളിലാണ് സ്മാർട്ട് വാച്ച് വിപണിയിൽ എത്തുന്നത്. 

റീബോക് ആക്റ്റീവ് ഫിറ്റ് 1.0-ന്റെ സവിശേഷതകൾ
 
റീബോക് ആക്റ്റീവ് ഫിറ്റ് 1.0-ൽ 1.3 ഇഞ്ച് എച്ച്ഡി ടച്ച്‌ സ്‌ക്രീൻ ഡിസ്‌പ്ലേയുണ്ട്.

വൃത്താകൃതിയിലാണ് വാച്ചിന്റെ ഡയൽ നിർമിച്ചിരിക്കുന്നത്. കൂടാതെ IP67 ന്റെ വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും ഉണ്ട്. ഇത് പൊടിയും വെള്ളവും വീഴുന്നതിനെ പ്രതിരോധിക്കും.

Also Read: Vivo Y21A : വിവോ Y21A ഫോണുകൾ ഇന്ത്യയിൽ എത്തുന്നു; പ്രധാന ആകർഷണങ്ങൾ മീഡിയടെക് ഹീലിയോ പി22 ചിപ്സെറ്റും 5,000mAh ബാറ്ററിയും

ഫീച്ചറുകൾ

24 മണിക്കൂറും കൃത്യമായി ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നു.

ഉറക്കം നീരീക്ഷിക്കാം. 

സമ്മർദ്ദ നിരീക്ഷണം, സെഡന്ററി റിമൈൻഡർ സവിശേഷതകൾ എന്നിവയുമുണ്ട്.

റീബോക്ക് വാച്ചിൽ 15 ഫിറ്റ്നസ് ട്രാക്കിംഗ് മോഡുകൾ ഉണ്ട്.

സ്ത്രീകളുടെ ആർത്തവചക്രം ട്രാക്ക് ചെയ്യാൻ സ്മാർട്ട് വാച്ചിന് കഴിയും.

കലോറി, സ്റ്റെപ്പ് ട്രാക്കറുകളും വാച്ചിലുണ്ട്.

ബിൽറ്റ്-ഇൻ SC7R311 ഹൃദയമിടിപ്പ് സെൻസർ ഉണ്ട്, അത് മനുഷ്യരക്തത്തിന്റെ SPO2 ലെവലുകൾ അളക്കുന്ന രണ്ട് ലെഡ് സെൻസറുകൾ ഉൾക്കൊള്ളുന്നു, ഒപ്പം ഹൃദയമിടിപ്പ് തത്സമയം നിരീക്ഷിക്കുന്ന വിപുലമായ ഹൃദയമിടിപ്പ് അൽഗോരിതം കൂടിച്ചേർന്നതാണ്.

Also Read: Micromax In Note 2 | അതിശയിപ്പിക്കുന്ന ​ഗ്ലാസ് ഫിനിഷ്, 30 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്; മൈക്രോമാക്സ് ഇന്‍ നോട്ട് 2 ഇന്ത്യൻ വിപണിയിലേക്ക്

ബാറ്ററി ബാക്കപ്പ്

റീബോക്ക് ആക്റ്റീവ് ഫിറ്റ് 1.0ൽ ശക്തമായ ബാറ്ററിയാണ് വരുന്നത്. അത് 15 ദിവസം വരെ നീണ്ടുനിൽക്കും. 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം. കോൾ, ടെക്‌സ്‌റ്റ് നോട്ടിഫിക്കേഷനുകൾ, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ, സംഗീതം, ക്യാമറ നിയന്ത്രണം, ബിൽറ്റ്-ഇൻ ഗെയിമുകൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന സവിശേഷതകൾ ഈ സ്മാർട്ട് വാച്ചിലുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News