Netflix: പാസ് വേർഡ് ഷെയർ ചെയ്യുന്നത് നിർത്തിക്കോ! നെറ്റ്ഫ്ലിക്സ് തരും വമ്പൻ പണി

ഒരു സബ്സ്ക്രിപ്ഷനിൽ നിന്ന് ഒരുപാട് പേർക്ക് കാണാൻ സാധിക്കുന്നത് ആളുകൾക്ക് വളരെ സൗകര്യപ്രദമായിരുന്നു. പക്ഷേ ഇതുമൂലം കമ്പനിക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 03:34 PM IST
  • അക്കൗണ്ട് പാസ് വേർഡ് പങ്കിടുന്നത് തടയാൻ രണ്ട് പുതിയ പദ്ധതികളുമായാണ് കമ്പനി എത്തിയിരിക്കുന്നത്.
  • പുതിയ അംഗത്തെ ചേര്‍ക്കുക (Add Extra Member), പ്രൊഫൈല്‍ പുതിയ അക്കൗണ്ടിലേക്ക് മാറ്റുക (Transfer Profile to New Account) എന്നിവയാണ് അത്.
  • ഇത് പ്രകാരം പ്രീമിയം നെറ്റ്ഫ്ലിക്സ് പ്ലാനുകളുള്ള അംഗങ്ങൾക്ക് രണ്ട് ഉപ-അക്കൗണ്ടുകൾ ചേർക്കാൻ കഴിയും.
Netflix: പാസ് വേർഡ് ഷെയർ ചെയ്യുന്നത് നിർത്തിക്കോ! നെറ്റ്ഫ്ലിക്സ് തരും വമ്പൻ പണി

ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് ഉള്ളവരാകും ഒരുവിധം എല്ലാവരും. ഇന്ന് എല്ലാവരും കാത്തിരിക്കുന്ന സിനിമകളും വെബ് സീരീസുകളുമൊക്കെ പുറത്തിറങ്ങുന്നത് നെറ്റ്ഫ്ലിക്സിലും കൂടിയാണ്. അക്കൗണ്ടില്ലാത്തവർക്കായി നമ്മൾ നമ്മുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ് വേർഡും നൽകാറുണ്ട്. അതായത്, ഒരേ Netflix സബ്‌സ്‌ക്രിപ്‌ഷൻ നിരവധി വ്യത്യസ്ത ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നു. ഇത് അക്കൗണ്ടില്ലാത്തവർക്ക് വളരെ പ്രയോജനപ്രദമായിരുന്നു. എന്നാൽ ഇത് ഒഴിവാക്കാനുള്ള നീക്കം നടത്തുകയാണ് കമ്പനി.

ഒരു സബ്സ്ക്രിപ്ഷനിൽ നിന്ന് ഒരുപാട് പേർക്ക് കാണാൻ സാധിക്കുന്നത് ആളുകൾക്ക് വളരെ സൗകര്യപ്രദമായിരുന്നു. പക്ഷേ ഇതുമൂലം ഉപയോക്താക്കൾക്ക് നേട്ടമുണ്ടാകുമ്പോൾ കമ്പനിക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്.  

അക്കൗണ്ട് പാസ് വേർഡ് പങ്കിടുന്നത് തടയാൻ രണ്ട് പുതിയ പദ്ധതികളുമായാണ് കമ്പനി എത്തിയിരിക്കുന്നത്. പുതിയ അംഗത്തെ ചേര്‍ക്കുക (Add Extra Member), പ്രൊഫൈല്‍ പുതിയ അക്കൗണ്ടിലേക്ക് മാറ്റുക (Transfer Profile to New Account) എന്നിവയാണ് അത്. ഇത് പ്രകാരം പ്രീമിയം നെറ്റ്ഫ്ലിക്സ് പ്ലാനുകളുള്ള അംഗങ്ങൾക്ക് രണ്ട് ഉപ-അക്കൗണ്ടുകൾ ചേർക്കാൻ കഴിയും. ഈ ഉപ-അക്കൗണ്ടുകൾക്ക് അവരുടേതായ ലോഗിൻ, പാസ്‌വേഡ് എന്നിവയും ഉണ്ടായിരിക്കും. കൂടാതെ കുറഞ്ഞ ചെലവിൽ അവർക്ക് അക്കൗണ്ട് ലഭ്യമാകും. ചിലി, കോസ്റ്റാറിക്ക, പെറു എന്നീ രാജ്യങ്ങളിൽ പുതിയ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ചിലിയിൽ 2,380 സിഎൽപിയും, കോസ്റ്റാറിക്കയിൽ $2.99, പെറുവിൽ 7.9PEN ആയിരിക്കും നിരക്ക്. 

പ്രീമിയം നെറ്റ്ഫ്ലിക്സ് പ്ലാനുകളുള്ള അംഗങ്ങൾക്ക് രണ്ട് ഉപ അക്കൗണ്ടുകൾ ചേർക്കുന്നതിനായി അധിക തുക നൽകേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News