വാച്ച് കെട്ടുന്ന ആൾക്ക് പനിയുണ്ടോ ഇല്ലെയോ എന്ന അറിയിക്കാനുള്ള സംവിധാനം ആപ്പിൾ വാച്ചിന്റെ എട്ടാം സീരിസ് സ്മാർട്ട് വാച്ചുകൾക്കുണ്ടാകുമെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗിന്റെ ടെക് റിപ്പോർട്ടറായ മാർക്ക് ഗുർമാനാണ് ആപ്പിൽ വാച്ച് 8ന്റെ പുതിയ സവിശേഷത അറിയിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ ശരീര ഊഷ്മാവ് കണക്കിലെടുത്താണ് വാച്ച് കെട്ടുന്നയാൾക്ക് പനിയുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് ഗുർമാൻ തന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ശരീര ഊഷ്മാവിൽ ഉണ്ടാകുന്ന വ്യതിയാനത്തെ കുറിച്ചും വാച്ച് ഉപഭോക്താവിനെ അറിയിക്കുന്നതാണ്.
നേരത്തെ ഗുർമാൻ ആപ്പിൾ ഈ വർഷം മൂന്ന് പുതിയ സ്മാർട്ട് വാച്ചുകൾ അവതരിപ്പിക്കുമെന്ന് പ്രവചിച്ചിരുന്നു. അതിൽ രണ്ടെണ്ണത്തിലാണ് ആപ്പിൽ ശരീര ഊഷ്മാവ് അളക്കാനുള്ള സംവിധാനമേർപ്പെടുത്തിയിരിക്കുന്നതെന്ന് ടെക് മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം അതാത് സമയത്തുള്ള ശരീര ഊഷ്മാവ് വാച്ച് ഉപഭോക്താവിനെ അറിയിക്കില്ല. അനിയന്ത്രിതമായ വ്യതിയാനം കണ്ടെത്തിയാൽ അത് വാച്ച് അറിയിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ALSO READ : Mobile Phone: മഴക്കാലത്ത് ഫോണിൽ വെള്ളം കയറുമെന്ന് പേടിയുണ്ടോ? ഇതൊക്കെ ശ്രദ്ധിക്കാം
ഏറ്റവും അവസാനമായി ആപ്പിൾ പുറത്തിറക്കിയിരിക്കുന്ന ആപ്പിൾ വാച്ച് ഏഴാം സീരിസിന്റെ അതെ ഡിസൈനിൽ തന്നെയായിരിക്കും കമ്പനി പുതിയ മോഡലും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ സവിശേഷതയ്ക്ക് പുറമെ ആപ്പിൾ എട്ടാം സീരിസ് വാച്ചിൽ ഹൃദയമിടിപ്പിന്റെ താളത്തിലുള്ള വ്യതിയാനം, ഉറക്കത്തിന്റെ ആഴം, ഉപഭോക്താവിന്റെ ഉത്പാദന ശേഷി തുടങ്ങിയവ അറിയാൻ സാധിക്കുന്നതാണ്. എന്നാൽ സംവിധാനങ്ങൾക്ക് ഏർപ്പെടുത്തുന്നതിന് ആപ്പിളിന് എഫ്ഡിഎയുടെ അനുമതി ആവശ്യമാണ്.
ആപ്പിൾ വാച്ച് സീരീസ് 8 ന്റെ റഗ്ഗിഡ് പതിപ്പ് കായിക താരങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. ഈ വേരിയന്റിന് അൽപം കട്ടിയേറിയ കേസിനൊപ്പം മറ്റ് അധിക സവിശേഷതകൾ ചേർത്ത് ലഭിക്കുമെന്നാണ് സൂചന. 2022 അവസാന പാതത്തിൽ ആപ്പിൾ എട്ട് സീരിസ് വാച്ച് അവതരിപ്പിക്കുമെന്നാണ് അഭ്യുഹം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.