BSNL Prepaid Plans: അധികം പണച്ചിലവില്ല, ബിഎസ്എൻഎൽ നല്‍കുന്ന അടിപൊളി പ്ലാനുകളെക്കുറിച്ച് അറിയാം

BSNL Prepaid Plans:  കുറഞ്ഞ നിരക്കിൽ മികച്ച വാലിഡിറ്റി നൽകുന്നവയാണ് ഈ ബിഎസ്എൻഎൽ പ്ലാനുകൾ. ഇത്തരത്തിൽ ഡാറ്റ ആവശ്യമില്ലാത്ത, കൂടുതൽ വാലിഡിറ്റിയും കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ബിഎസ്എൻഎൽ 439 രൂപ പ്ലാൻ.  

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 11:58 PM IST
  • എല്ലായിടത്തും 4ജി ലഭിക്കാത്തതിനാൽ തന്നെ ജിയോ, എയർടെൽ, വിഐ എന്നിവയിൽ ഏതെങ്കിലും ഒരു സിം കാർഡ് ഡാറ്റ ഉപയോഗത്തിനായി കരുതാറുണ്ട്,
BSNL Prepaid Plans: അധികം പണച്ചിലവില്ല, ബിഎസ്എൻഎൽ നല്‍കുന്ന അടിപൊളി പ്ലാനുകളെക്കുറിച്ച് അറിയാം

BSNL Prepaid Plans: ഇന്ത്യൻ ടെലിക്കോം മേഖലയിലുള്ള ഒരേയൊരു പൊതുമേഖലാ സ്ഥാപനമായ BSNL തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി  മികച്ച പ്രീപെയ്ഡ് പ്ലാനുകൾ​ നല്‍കിവരുന്നു. 

Also Read:   Latest Update on PM Kisan: പിഎം കിസാൻ 14-ാം ഗഡു ജൂൺ 23 ന് ലഭിക്കും, ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ?

കേരളത്തില്‍ നമുക്കറിയാം, ബിഎസ്എൻഎൽ (BSNL) സിം കാർഡ് ഉപയോഗിക്കുന്ന മിക്കവരും ഡാറ്റയ്ക്കായി മറ്റൊരു സിം കാർഡ് ഉപയോഗിക്കുന്നുണ്ടാവും. കാരണം, എല്ലായിടത്തും 4ജി ലഭിക്കാത്തതിനാൽ തന്നെ ജിയോ, എയർടെൽ, വിഐ എന്നിവയിൽ ഏതെങ്കിലും ഒരു സിം കാർഡ് ഡാറ്റ ഉപയോഗത്തിനായി കരുതാറുണ്ട്, അതുനു കാരണം പലരും വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന  ബിഎസ്എൻഎൽ നമ്പർ മാറ്റാനോ പോർട്ട് ചെയ്യാനോ താല്പര്യമില്ലാത്ത ആളുകളായിരിക്കും ഇവര്‍. 
 
BSNLനമ്പരിലേക്ക് ബാങ്കിൽ നിന്നടക്കം എസ്എംഎസുകളും കോളുകളും വരും എന്നതിനാൽ തന്നെ ആ നമ്പർ ആക്ടീവ് ആയി നിലനിർത്തേണ്ടത് ആവശ്യമായി വരുന്ന ആളുകൾക്ക് മികച്ച നിരവധി പ്ലാനുകൾ കമ്പനി നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച വാലിഡിറ്റി നൽകുന്നവയാണ് ഈ ബിഎസ്എൻഎൽ പ്ലാനുകൾ. ഇത്തരത്തിൽ ഡാറ്റ ആവശ്യമില്ലാത്ത, കൂടുതൽ വാലിഡിറ്റിയും കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ബിഎസ്എൻഎൽ 439 രൂപ പ്ലാൻ.

Rs. 439 പ്ലാൻ
 
439 രൂപ വിലയുള്ള പ്ലാനിലൂടെ ബിഎസ്എൻഎൽ 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൂന്ന് മാസത്തേക്ക് ഇത്രയും കുറഞ്ഞ നിരക്കിൽ പ്ലാൻ നൽകുന്ന മറ്റൊരു ടെലിക്കോം ഓപ്പറേറ്ററും ഇന്ത്യയിലില്ല. 439 രൂപ പ്ലാനിലൂടെ ബിഎസ്എൻഎൽ ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്നില്ല. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 മെസേജുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 439 രൂപയുടെ ഈ പ്ലാനിലൂടെ ലഭിക്കും.

BSNL 439 രൂപ പ്ലാൻ ഒരു പ്രത്യേക വിഭാഗം വരിക്കാരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. വോയിസ് കോളിങ്ങിന് പ്രധാന്യം നൽകുന്നതും ഡാറ്റാ ആനുകൂല്യങ്ങൾ ആവശ്യമില്ലാത്തതുമായ ഉപയോക്താക്കൾക്ക്  ഈ പ്ലാൻ തിരഞ്ഞെടുക്കാം. 90 ദിവസത്തെ വാലിഡിറ്റി കാലയളവിൽ എല്ലാ നെറ്റ്വർക്കിലേക്കും കോളുകൾ വിളിക്കാം എന്നത് ഈ പ്ലാനിനെ മികച്ചതാക്കുന്നു. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന പ്രായമായ ആളുകൾക്കും മറ്റും ഈ പ്ലാൻ റീചാർജ് ചെയ്യുന്നത് ലാഭകരമായിരിക്കും. 300 മെസേജുകൾ ഉള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് മെസേജും അയക്കാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News