മുംബൈ : മുംബൈ സിറ്റി എഫ് സിക്കെതിരെയായിട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ബോളിവുഡ് താരദമ്പതികളായി രൺബിർ കപൂറും ആലിയ ഭട്ടുമെത്തി. മുംബൈ ഫുട്ബോൾ അരീനയിൽ എത്തിയ ഇരുവരും മുംബൈ സിറ്റി എഫ് സിക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. മുംബൈ സിറ്റി എഫ് സിയും സഹഉടമയും കൂടിയാണ് റൺബീർ കപൂർ. മത്സരത്തിൽ മുംബൈ സിറ്റി എതിരില്ലാത്ത നാല് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയും ചെയ്തു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലബിന്റെ 18 ശതമാനം ഓഹരി ഉടമയാണ് രൺബീർ കപൂർ. ടീമിന്റെ 17 ശതമാനം ഓഹരി ചലച്ചിത്ര നിർമാതാവ് ബിമൽ പരേഖിന്റേതാണ്. ബാക്കി വരുന്ന 65 ശതമാനം അറേബ്യൻ സ്പോർട്സ് കമ്പനിയായ സിറ്റി ഗ്രൂപ്പാണ് സ്വന്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, ന്യൂയോർക്ക് സിറ്റി എഫ്സി, മെൽബൺ സിറ്റി എഫ് സി എന്നീ ക്ലബുകളുടെ ഉടമകളും കൂടിയാണ് സിറ്റി ഗ്രൂപ്പ്.
ALSO READ : ISL : ആദ്യ 20 മിനിറ്റിൽ മുംബൈയുടെ നാല് ഗോൾ... കേരള ബ്ലാസ്റ്റേഴ്സ് ഡിം...
Ranbir and Alia Spotted at Mumbai City FC football match..#RanbirKapoor #AliaBhatt pic.twitter.com/ghRKUbeoRi
— Shiva ᵐaᵏkᵃr (@shivanamah_08) January 8, 2023
അതേസമയം മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. നാല് ഗോളും പിറന്നത് മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളിലാണ്. മുംബൈക്കായി ബ്ലാസ്റ്റേഴ്സ് മുൻ പെരേര ഡയസ് രണ്ട് ഗോളുകൾ സ്വന്തമാക്കി. സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ തോൽവിയാണ്.
ഡെസ് ബക്കിങ്ഹാമിന്റെ മുന്നേറ്റ നിര മത്സരം തുടങ്ങിയപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് കുതിച്ച് കയറുകയായിരുന്നു. താരങ്ങൾ മൈതനത്ത് സെറ്റായി വരുമ്പോഴേക്കും ആതിഥേയർ ഗോൾ അടി തുടങ്ങുകയല്ലായിരുന്നു അവസാനിപ്പിക്കുകയായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. ഡയസിന് പുറമെ ഗ്രെഗ് സ്റ്റുവേർട്ട്, ബിപിൻ സിങ് എന്നിവരാണ് ഗോളുകൾ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...