India vs South Africa 1st ODI : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ജൊഹാനെസ്ബെർഗിൽ വെച്ച് നടുക്കുന്ന ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഇറങ്ങിയേക്കും. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ കെ.എൽ രാഹുൽ നൽകി വാർത്തസമ്മേളനത്തിൽ സഞ്ജു അഞ്ചാമതായി ക്രീസിലെത്തുമെന്നാണ് സൂചന നൽകിയരിക്കുന്നത്. സീനിയർ താരങ്ങളുടെ അഭാവത്തിൽ കെ.എൽ രാഹുലാണാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.
മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യക്കുള്ളത്. അതേസമയം ടെസ്റ്റ് മത്സരങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നതിനായി ഇന്ത്യ എ ടീമിന്റെ കോച്ചിങ് സ്റ്റാഫുകളാണ് ഇന്ത്യക്ക് പരിശീലനം നൽകുക. കൂടാതെ ദീപക് ചഹറിന് പകരം ആകാശ് ദീപ് ടീമിനൊപ്പം ചേരും. ശ്രെയസ് അയ്യർ ഇന്നത്തെ മത്സരത്തിന് ശേഷം രണ്ടും മൂന്നും ഏകദിനങ്ങളിൽ ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചിരുന്നു.
സഞ്ജു സാംസൺ ഇന്ന് കളിക്കാൻ ഇറങ്ങുമെന്നാതാണ് മലയാളി ആരാധകർക്ക് ലഭിക്കുന്ന സന്തോഷ വാർത്ത. സഞ്ജു അഞ്ചാമതായി ക്രീസിലെത്തുമെന്നാണ് കഴിഞ്ഞ ദിവസം കെ.എൽ രാഹുൽ അറിയിച്ചിരിക്കുന്നത്. സഞ്ജു അഞ്ചാമതെത്തുമ്പോൾ ടി20 സ്പെഷ്യലിസ്റ്റ് റിങ്കു സിങ്ങിനെ ആറാമതായി പരീക്ഷിച്ചേക്കും. സായി സുദർശൻ റുതുരാജ് ഗെയ്ക്ക്വാദിനൊപ്പം ഓപ്പണിങ് ഇറങ്ങും.
ഇന്ത്യയുടെ സ്ക്വാഡ് - റുതുരാജ് ഗെയ്ക്വാദ്. സായി സുദർശൻ, തിലക് വർമ്മ, രജത് പാട്ടിധാർ, റിങ്കു സിങ്, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുകേഷ് കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിങ്, ആകാശ് ദീപ്
ദക്ഷിണാഫ്രിക്കയുടെ സ്ക്വാഡ് - ഡേവിഡ് മില്ലർ, റാസി വാൻ ഡെർ ഡസ്സൻ, റീസ്സാ എൻഡ്രിക്സ്, ടോണി ഡി സോർസി, എയ്ഡെൻ മക്രം, അൻഡിലെ ഫെഹ്ലുക്ക്വായോ, മിഹ്ളാലി എംപോങ്വാന, വിയാൻ മൾഡർ, ഹെയ്ൻറിച്ച് ക്ലാസെൻ, കൈയിൽ വെറിയെൻ, കേശവ് മഹാരാജ്, ലിസാഡ് വില്യംസ്, നന്ദ്രെ ബർഗർ, ഒറ്റിനീയർ ബാർട്ട്മാൻ, തബ്രൈസ് ഷംസി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.