ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിന് തുടക്കം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാബർ അസമും ഇമാം ഉൾ ഹഖുമാണ് പാക്കിസ്ഥാനു വേണ്ടി ഓപ്പണിങ്ങിൽ ബാറ്റു ചെയ്യുന്നത്.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ നിരയില്‍ പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം-ഉള്‍-ഹഖ് പ്ലേയിംഗ് ഇലവനിലെത്തി.
Read Also: റെയിൽ വേ പാളത്തിൽ ടെലഫോൺ പോസ്റ്റ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി
പാക്കിസ്ഥാനെതിരെ അവസാനം കളിച്ച പതിനൊന്ന് ഏകദിനത്തിൽ ഒൻപതിലും വിജയം ടീം ഇന്ത്യക്കായിരുന്നു. അതേസമയം ചാമ്പ്യൻസ് ട്രോഫിയിൽ നേരിയ മുൻതൂക്കം പാക്കിസ്ഥാനുണ്ട്. 2017ലെ ഫൈനൽ ഉൾപ്പടെ അഞ്ച് കളിയിൽ പാക്കിസ്ഥാന്‍ മൂന്ന് വട്ടം ജയിച്ചു.
ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് എയിൽ ആദ്യ മത്സരം ജയിച്ച ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡിനോട് തോൽവി വഴങ്ങിയ പാക്കിസ്ഥാൻ അവസാന സ്ഥാനത്തും. ഇന്നത്തെ കളി ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ ബെർത്ത് ഏറക്കുറെ ഉറപ്പാക്കാം.
മത്സരം ഉച്ചകഴിഞ്ഞ് 2.30 മുതൽ സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാവുന്നതാണ്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാക്കിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍
ഇമാം-ഉള്‍-ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുഷ്‌ദില്‍ ഷാ, ഷഹീന‍് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.