മുംബൈ : ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് കൂറ്റൻ വിജയലക്ഷ്യം. ഓപ്പണർ ക്വിന്റൺ ഡിക്കോക്കിന്റെ സെഞ്ചുറിയുടെയും ഹെയ്ൻറിച്ച് ക്ലാസിന്റെ അതിവേഗ ഇന്നിങ്സിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെതിരെ കുറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പ്രോട്ടീസ് 382 റൺസെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ടെമ്പ ബാവുമയ്ക്ക് പകരം എയ്ഡൻ മക്രമാണ് പ്രോട്ടീസിന് ഇന്ന് നയിച്ചത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ പതറിയെങ്കിലും മൂന്നാം വിക്കറ്റിൽ ഡിക്കോക്കും ക്യാപ്റ്റൻ മക്രവും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിന് അടിത്തറ നൽകിയത്. മക്രം പുറത്തായതിന് ശേഷം ഡിക്കോക്കും ക്ലാസനും ചേർന്ന് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് വേഗത നൽകുകയും ചെയ്തു.
ALSO READ : ODI WC 2023: സച്ചിനും ലാറയും പോണ്ടിംഗുമല്ല; ഐസിസി ടൂര്‍ണമെന്റുകളില്‍ പുതുചരിത്രം കുറിച്ച് കോഹ്ലി
തുടർന്ന് ഡിക്കോക്ക് ടൂർണമെന്റിൽ തന്റെ മൂന്നാമത്തെ സെഞ്ചുറിയും നേടി. 140 പന്തിൽ 174 റൺസെടുത്താണ് ഡിക്കോക്ക് പുറത്തായത്. ലോകകപ്പിൽ ഏറ്റവും ഉയർന്ന വ്യക്തിഗത റൺസെടുക്കുന്ന താരവുമായി ദക്ഷിണാഫ്രിക്കൻ ഓപ്പണർ. ഡിക്കോക്കിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ഡേവിഡ് മില്ലറെത്തി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് പ്രോട്ടീസിന്റെ സ്കോർ ബോർഡ് 380 കടത്തി. ക്ലാസൻ 49 പന്തിൽ എട്ട് സിക്സറും രണ്ട് ഫോറുമായി 90 റൺസെടുത്താണ് പുറത്തായത്. 15 പന്തി നാല് സിക്സറുകളും ഒരു ഫോറുമായി 34 റൺസിന്റെ ഇന്നിങ്സാണ് ഡേവിഡ് മില്ലർ കാഴ്ചവെച്ചത്.
ബംഗ്ലദേശിനായി ഹസൻ മഹ്മദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മഹ്ദി ഹസനും, ഷോറിഫുൾ ഇസ്ലാമും ഷക്കീബ അൽ-ഹസനും ഓരോ വിക്കറ്റുകളും വീതം നേടി. നാല് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി ദക്ഷിണാഫ്രിക്ക ലോകകപ്പ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഒരു വിജയം മാത്രം നേടിയ ബംഗ്ലാദേശ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.