അമേരിക്കയ്ക്ക് പിന്നാലെ ഭീതിപര്‍ത്തി കുരങ്ങുപനി യൂറോപ്പിലും പടരുന്നു. നൂറിലേറെ കേസുകളാണ് ഇതോടെ യൂറോപ്പിൽ സ്ഥിരീകരിച്ചത്. ബ്രിട്ടൺ, ജർമ്മനി, പോർച്ചുഗൽ, നെതർലൻഡ്സ്, പോർച്ചുഗൽ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. യൂറോപ്പിന് പുറമെ കാനഡയിലും ഓസ്ട്രേലിയയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സാധാരണയായി കാണാറുള്ളത്. കുരങ്ങുകളിൽ കാണപ്പെടുന്ന രോഗം അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗ വ്യാപനത്തിന്റെ തോത് വലിയ തോതിൽ അല്ലെങ്കിലും ആഫ്രിക്കയ്ക്ക് പുറത്തേക്ക് രോഗം എത്തിയതിനാൽ ലോക രാജ്യങ്ങൾ ആശങ്കയിലാണ്.
വാക്സിൻ ലഭ്യമല്ല; വസൂരി വാക്സിൻ ഫലപ്രദം
കുരങ്ങ് പനിക്ക് വാക്സിൻ കണ്ടെത്തിയിട്ടില്ല. എന്നാൽ വസൂരിയുടെ വാക്സിൻ 85 ശതമാനം വരെ കുരങ്ങ് പനിക്ക് ഫലപ്രദമാണ്. കുരങ്ങ് പനി ബാധിച്ച ആരോഗ്യ പ്രവർത്തകർക്ക് നിലവിൽ വാക്സിൻ നൽകിക്കഴിഞ്ഞു. വേനൽക്കാലത്ത് ആളുകൾ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയർലന്‍റിൽ കുരങ്ങ് പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ രോഗം കണ്ടെത്താനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പ്രശ്നം ചർച്ച ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. യൂറോപ്പ് കണ്ടതിൽ വച്ച് ഏറ്റവും വലിയ രീതിയിലുള്ള കുറങ്ങ് പനിയുടെ വ്യാപനമാണ് ഇപ്പോൾ ഉണ്ടാകുന്നത്. കോവിഡ് പോലെ വളരെ നീണ്ടകാലം രോഗം വ്യാപിച്ച് നിൽക്കില്ലെന്നാണ് വിലയിരുത്തൽ.
Read Also: ഇടുക്കിയുടെ യഥാര്‍ത്ഥ സ്വര്‍ണം: യൂറോപ്പിന് പിന്നാലെ പൂട്ടിട്ട് ഗൾഫ് രാജ്യങ്ങളും, കാരണം?
മരുന്നുകൾ രോഗത്തിന് ഫലപ്രദമായി നിലവിലുണ്ട്. വസൂരിക്ക് സമാനമായി എന്നാൽ അത്ര മാരകമല്ലാത്ത രീതിയിലാണ് ശരീരത്തിൽ കുരങ്ങുപനിയുടെ പാടുകൾ വരുന്നത്. എന്നാൽ വൈറൽ പനിയും ഒപ്പം ഉണ്ടാകും ഇതിനെ പ്രതിരോധിക്കാനുള്ള ആഹാരക്രവും മരുന്നുകളും കൊണ്ട് രോഗത്തെ അതിജീവിക്കാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...