അബുദാബി: ജോലിക്കിടെ നടന്ന അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ട തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി വിധിച്ചു. പണം പൂര്‍ണമായി നല്‍കുന്നതുവരെ അതിന് 12 ശതമാനം പലിശ നല്‍കാനും കോടതി ഉത്തരവിട്ടു. യുഎഇ കോടതിയുടെ ഈ ഉത്തരവ് തോഴിലിടങ്ങളില്‍ തൊഴിലാളിയുടെ സുരക്ഷ ഉറപ്പാക്കുന്നതാണ്.
Also Read: Qatar: സോഷ്യല്‍ മീഡിയയിലൂടെ ബ്ലാക് മെയിലിംഗ് നടത്തിയ പ്രവാസി ഖത്തറില്‍ അറസ്റ്റില്‍
തൊഴിലിടത്തില്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തതാണ് തൊഴിലാളിയുടെ കാഴ്ച നഷ്ടപ്പെടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. പരാതിയിൽ അപകടത്തില്‍ തൊഴിലാളിയുടെ കാഴ്ച ശക്തി 90 ശതമാനവും നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചയായാണ് അപകടത്തിന് കാരണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. തൊഴിലിടത്തില്‍ സുരക്ഷാ സംവിധാനമൊരുക്കാന്‍ തൊഴിലുടമ ബാദ്ധ്യസ്ഥനാണെന്നു ചൂണ്ടിക്കാട്ടിയ കോടതി പരാതിക്കാരന് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. പരാതിക്കാരൻ രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; ഒമാനിൽ പെരുന്നാൾ നാളെ
ദുബായ്: ഒമാൻ ഒഴികെയുള്ള മറ്റ് അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒമാനിൽ ഇന്നലെ മാസപ്പിറവി കാണാത്തതിനാൽ നാളെയായിരിക്കും ഈദുൽഫിത്തർ. പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണിത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് പ്രവാസി മലയാളികളടക്കമുള്ളവർ സജീവമാകും.
Also Read: Kedar Yoga: 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാരയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ!
പെരുന്നാളിന് വിശ്വാസികളെ സ്വീകരിക്കാനായി മക്കയിലും മദീനയിലും വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരുമാസത്തെ നോമ്പിന്‍റെ പുണ്യത്തിൽ ചെറിയ പെരുനാളിനെ വരവേൽക്കുവാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്. സൗദിയിലെ മൂൺ സൈറ്റിങ് കമ്മിറ്റിയാണ് മാസപ്പിറവി കണ്ട വിവരം ആദ്യം പുറത്തുവിട്ടത്. അതിനു പിന്നാലെ യുഎഇയും ബഹ്‌റൈനും ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്തർ ഇന്നായിരിക്കുമെന്ന് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...