Kuwait City: Covid രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത്...
കുവൈത്തില്‍ (Kuwait) ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. അടുത്ത ഞായറാഴ്ച മുതല്‍ നിയമം നടപ്പിലാക്കും. കര്‍ഫ്യൂ നിന്ത്രണങ്ങള്‍ റമദാന്‍ വരെ നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡ് (Covid-19) കേസുകള്‍ വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
വ്യാഴാഴ്ച്ച ചേര്‍ന്ന ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. അതേസമയം, വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു യോഗത്തില്‍ തീരുമാനം ഒന്നും ഉണ്ടായില്ല.
Also read: UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ 1,716 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും വലിയ വര്‍ദ്ധനവ് ആണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 8 പേര്‍ക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. കുവൈത്തില്‍ ഇതുവരെ 1,96,497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 167 രോഗികളുടെ നില ഗുരുതരമാണ്. ആകെ മരിച്ചവരുടെ എണ്ണം 1,105 ആയി. രാജ്യത്ത് രോഗ വിമുക്തി നേടിയവര്‍ 1,83,321 പേരാണ്. നിലവില്‍ 12,071 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...