Lawrence Bishnoi: പൊലീസുകാരന്റെ മകനിൽ നിന്ന് കൊടും കുറ്റവാളിയിലേക്ക്; ലോറൻസ് ബിഷ്ണോയുടെ ജീവിതം വെബ് സീരീസാകുന്നു

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രങ്ങൾ ഒരുക്കുന്നതിലൂടെ ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ് ജാനി ഫയർ ഫോക്സ്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2024, 04:31 PM IST
  • ലോറൻസ് ബിഷ്ണോയുടെ ജീവിതം ആസ്പദമാക്കി വെബ്സീരീസ് ഒരുങ്ങുന്നു
  • സിരീസിന് ഇന്ത്യൻ മോഷൻ പിക്ചേഴ്സ് അസോസിയേഷന്റെ അനുമതി ലഭിച്ചു
  • ജാനി ഫയർ ഫോക്സ് നിർമ്മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നത്
Lawrence Bishnoi: പൊലീസുകാരന്റെ മകനിൽ നിന്ന് കൊടും കുറ്റവാളിയിലേക്ക്; ലോറൻസ് ബിഷ്ണോയുടെ ജീവിതം വെബ് സീരീസാകുന്നു

കുപ്രസിദ്ധ കുറ്റവാളി ലോറൻസ്  ബിഷ്ണോയുടെ ജീവിതം ആസ്പദമാക്കി വെബ്സീരീസ് ഒരുങ്ങുന്നു. 'ലോറൻസ് എ ​ഗ്യാങ്സ്റ്റർ' എന്ന് പേരിട്ട സിരീസിന് ഇന്ത്യൻ മോഷൻ പിക്ചേഴ്സ് അസോസിയേഷന്റെ അനുമതി ലഭിച്ചു. ജാനി ഫയർ ഫോക്സ് നിർമ്മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നത്.

ഒരു പൊലീസ് കോൺസ്റ്റബിളിന്റെ മകനിൽ നിന്ന് കുപ്രസിദ്ധ ക്രിമിനലിലേക്കുള്ള ലോറൻസ് ബിഷ്ണോയിയുടെ മാറ്റത്തെ ആഴത്തിൽ പരിശോധിക്കുന്ന സിരീസ് ആയിരിക്കും ഇതെന്ന് സിരീസിന്റെ അണിയറ പ്രവർത്തകർ പറയുന്നു. അതേസമയം
ലോറൻസ് ബിഷ്ണോയിയായി വേഷമിടുന്നത് ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് സിനിമാ ലോകം.

Read Also: ഹിസ്ബുള്ളയുടെ അടുത്ത ലക്ഷ്യം പ്രധാനമന്ത്രി? നെതന്യാഹുവിന്റെ വസതിക്കടുത്ത് ഡ്രോൺ ആക്രമണം

ദീപാവലിക്ക് ശേഷം സിരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുെമന്നും മറ്റ് വിവരങ്ങൾ പുറത്ത് വിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രങ്ങൾ ഒരുക്കുന്നതിലൂടെ ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ് ജാനി ഫയർ ഫോക്സ്.

രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരന്‍റെ കൊലപാതകത്തെ ആസ്പദമാക്കിയുള്ള 'എ ടെയ്‍ലര്‍ മര്‍ഡര്‍ സ്റ്റോറി', കാമുകന്‍ സച്ചിന്‍ മീണയ്ക്കൊപ്പം കഴിയാന്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ യുവതി സീമ ഹൈദറിന്‍റെ കഥ പറയുന്ന 'കറാച്ചി ടു നോയ്ഡ' എന്നിവയാണ് ജാനി ഫയര്‍ ഫോക്സ് നേരത്തെ പ്രഖ്യാപിച്ച ചിത്രങ്ങള്‍.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News