Thalaivar 170: അമിതാഭ് ബച്ചനോ ഫഹദ് ഫാസിലോ? തലൈവർ 170ൽ വില്ലൻ ആര്?

32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും തലൈവർ 170ലൂടെ ഒന്നിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 05:14 PM IST
  • ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ടി ജെ ജ്ഞാനവേൽ.
  • ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
  • ചെന്നൈ ഫിലിം സിറ്റിയിൽ സിനിമയ്ക്കായി സെറ്റ് തയാറായിക്കഴിഞ്ഞുവെന്നാണ് വിവരം.
Thalaivar 170: അമിതാഭ് ബച്ചനോ ഫഹദ് ഫാസിലോ? തലൈവർ 170ൽ വില്ലൻ ആര്?

ജയിലറിന് വമ്പൻ വിജയത്തിന് പിന്നാലെ രജനികാന്ത് ചിത്രം തലൈവർ 170 ഒരുങ്ങുന്നു. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ തുടങ്ങും. സെപ്റ്റംബർ മൂന്നാം വാരത്തോടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. അടുത്ത ആഴ്ച ചിത്രത്തിന്റെ പൂജ നടക്കുമെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാമന്നൻ എന്ന ചിത്രത്തിൽ ​ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. ഇതിന് തലൈവർക്ക് എതിരാളിയായി ഫഹദ് എത്തുമെന്ന വിവരമാണ് ലഭിക്കുന്നത്. അതേസമയം അമിതാഭ് ബച്ചനാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. അമിതാഭ് ബച്ചനോ ഫഹദോ ആരായാലും അത് വമ്പൻ ട്രീറ്റ് ആയിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് പ്രതീക്ഷ.

Also Read: Salaar Movie Update: സലാറിൽ റോക്കി ഭായും? കാമിയോ റോളിൽ യഷ് എത്തുമോ? പ്രതീക്ഷയിൽ ആരാധകർ

ചിത്രത്തിൽ അമിതാഭ് ബച്ചൻ അഭിനയിക്കുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങൾക്ക് ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പർ മെഗാതാരങ്ങൾ ഒന്നിക്കുമ്പോൾ സോഷ്യൽ മീഡിയയും ആളിക്കത്തുകയാണ്. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.

ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ടി ജെ ജ്ഞാനവേൽ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ചെന്നൈ ഫിലിം സിറ്റിയിൽ സിനിമയ്ക്കായി സെറ്റ് തയാറായിക്കഴിഞ്ഞുവെന്നാണ് വിവരം. ശർവാനന്ദ് ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. നടൻ നാനിയെ ആണ് ശർവാനന്ദിന്റെ റോളിൽ ആദ്യം അണിയറക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടന്നില്ല. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകുന്നത്. ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ആണ് രജനിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News