കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചു. നിർമ്മാതാക്കളുടെ സംഘടനായാണ് ഭാസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇതാണ് പിൻവലിച്ചത്. താരത്തിനെതിരെയുള്ള ഒരു കേസിലും സംഘടന ഇടപെടില്ലെന്ന് നേരത്തെ നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 26-നായിരുന്നു അവതാരകയെ അപമാനിച്ച കേസിൽ ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്.സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
.... Updating
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...