Ottu Malayalam Movie: മലയാളത്തില്‍ 'ഒറ്റ്', തമിഴില്‍ 'രണ്ടകം'... കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി ചിത്രം ഉടന്‍ എത്തും; ഫെല്ലിനിയുടെ സിനിമ

Ottu Malayalam Movie: ടിപി ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടകം എന്ന പേരിലാണ് ചിത്രം തമിഴിൽ പ്രദർശനത്തിന് എത്തുക.

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 10:21 AM IST
  • 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഒറ്റ്
  • ദി ഷോ പീപ്പിളിന്റെ ബാനറിൽ നടൻ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്
  • ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി
Ottu Malayalam Movie: മലയാളത്തില്‍ 'ഒറ്റ്', തമിഴില്‍ 'രണ്ടകം'... കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി ചിത്രം ഉടന്‍ എത്തും; ഫെല്ലിനിയുടെ സിനിമ

കുഞ്ചാക്കോ ബോബൻ ചിത്രം ഒറ്റിന്റെ ചിത്രീകരണം പൂർത്തിയായി. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമാണ് ഒറ്റ്. ടിപി ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടകം എന്ന പേരിലാണ് ചിത്രം തമിഴിൽ പ്രദർശനത്തിന് എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ നടൻ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഒറ്റ്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ്.സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. എ.എച്ച് കാശിഫാണ് സംഗീതം. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി‌. വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ. മെയ്ക്കപ്പ്- റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ലൈൻ. പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം. പി.ആർ.ഒ- ആതിര ദിൽജിത്ത്.

സാമന്തയുടെ പാൻ ഇന്ത്യൻ ചിത്രം 'യശോദ'യുടെ ചിത്രീകരണം പൂർത്തിയായി

സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന 'യശോദ'യുടെ ചിത്രീകരണം പൂർത്തിയായി. ഒരു ഗാനം ഒഴികെ എല്ലാ ചിത്രീകരണവും പൂർത്തിയായതായാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.  ഹരി-ഹരീഷ് എന്നിവർ സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 100 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഡബ്ബിംഗ് ഉടൻ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ഈ മാസം 15 മുതൽ, നാല് ഭാഷകളിലേക്കുള്ള ഡബ്ബിംഗ് ഒരേസമയം പൂർത്തിയാക്കും. കൂടാതെ, ഈ പാൻ-ഇന്ത്യൻ ചിത്രത്തെ വലിയ തോതിൽ പ്രൊമോട്ട് ചെയ്യാനും  പദ്ധതിയുണ്ട്. എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രം ലോകമെമ്പാടും റിലീസിന് തയാറെടുക്കുമ്പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ സാമന്ത തികഞ്ഞ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹൈ-ഒക്ടെയ്ൻ ആക്ഷൻ സീക്വൻസുകളിൽ സാമന്ത വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും നിർമ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.

ALSO READ: കിണറ് പണിയും പ്രണയവും; ‘ന്നാ താൻ കേസ് കൊട് ചിത്രത്തിലെ ഗാനം പുറത്ത്

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, സംഘട്ടനം: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, സംവിധാനം: ഹരി-ഹരീഷ്, നിർമ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്, ബാനർ: ശ്രീദേവി മൂവീസ്, പി ആർ ഒ: ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News