Oruthee Trailer : ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ; നവ്യ നായരുടെ തിരിച്ചുവരവ് ഉജ്ജ്വലമാക്കി ഒരുത്തിയുടെ ട്രെയ്‌ലർ

ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഒരുത്തിയെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാവുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 17, 2022, 08:51 PM IST
  • ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒരുത്തിക്കുണ്ട്.
  • ഒരു സ്ത്രീയുടെ ആരും പറയാത്ത കഥയെന്ന് ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്.
  • ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഒരുത്തിയെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാവുന്നത്.
  • ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയിൽ പെട്ട്പോകുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
Oruthee Trailer : ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ; നവ്യ നായരുടെ തിരിച്ചുവരവ് ഉജ്ജ്വലമാക്കി ഒരുത്തിയുടെ ട്രെയ്‌ലർ

Kochi : നവ്യ നായരും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരുത്തിയുടെ ട്രെയ്‌ലർ പുറത്തിറക്കി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒരുത്തിക്കുണ്ട്. ഒരു സ്ത്രീയുടെ ആരും പറയാത്ത കഥയെന്ന് ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഒരുത്തിയെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാവുന്നത്.

ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയിൽ പെട്ട്പോകുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തിൽ വിനായകൻ പൊലീസ് ഉദ്യോഗസ്ഥനായി ആണ് എത്തുന്നത്. വിനായികന്റേത് വില്ലൻ പശ്ചാത്തലമുള്ള കഥാപാത്രമാകാനും സാധ്യതയുണ്ട്.

ALSO READ: Oruthi Poster : നവ്യ നായർ ചിത്രം ‘ഒരുത്തി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ എത്തി; കിടിലം ലുക്കിൽ വിനായകൻ

 വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയുടെ കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ്‌ബാബുവിന്റേതാണ് ‘ദി ഫയർ ഇൻ യു’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ  എത്തുന്നത്. മികച്ച നടിക്കുള്ള  ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ആമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 

ALSO READ: Valimai : കിടിലം ഡാൻസ് രംഗങ്ങളുമായി വലിമൈയുടെ സോങ് പ്രോമോ എത്തി

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഒരുത്തി  നിർമ്മിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് സ്ക്രിപ്റ്റ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഗോപി  സുന്ദറാണ്  ചിത്രത്തിലെ  ഗാനങ്ങളും  പശ്ചാത്തല സംഗീതവും   രചിച്ചിരിക്കുന്നത്. തകര ബാൻറ് രചിച്ച ഒരു   ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. 

ALSO READ: Ajagajantharam OTT Release | ആനയും പൂരവും ഇനി ഒടിടിയിൽ ; അജഗജാന്തരം സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകൾ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയൻ ആണ് ചിത്രത്തിന്റെ  ചീഫ് അസോസിയേറ്റ്  ഡയറക്ടർ. സ്റ്റിൽസ്  പകർത്തിയത് അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത്  കോളിൻസ് ലിയോഫിലുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News