സഹപ്രവർത്തകനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നിത്യ മേനനെതിരെ രൂക്ഷ വിമർശനം. 'കാതലിക്ക നേരമില്ലൈ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം.
വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ഡയറക്ടറായ ഒരാൾ ഷേക്ക് ഹാൻഡിന് വേണ്ടി കൈനീട്ടിയപ്പോൾ നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും കോവിഡോ മറ്റോ ആണെങ്കിൽ പകരുമെന്നുമായിരുന്നു നിത്യ പറഞ്ഞത്.
എന്നാൽ അതേ ചടങ്ങിൽ നടൻ വിനയ് റോയ് സ്റ്റേജിലേക്ക് വന്നപ്പോൾ നടി ചേർത്ത് പിടിച്ചു. ചടങ്ങിന്റെ തുടക്കത്തിൽ സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോഴെ തന്നെ ആലിംഗനം ചെയ്യാൻ വരരുതെന്ന് നടി ആദ്യമേ പറഞ്ഞു. അതിനുശേഷം അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. പിന്നാലെ മിഷ്‌കിന്‍ നിത്യ മേനോന്റെ കയ്യില്‍ തിരികെ ചുംബിക്കുകയും ചെയ്തു. ചിത്രത്തിലെ നായകൻ ജയംരവിയെ കെട്ടിപിടിച്ചാണ് നിത്യ സ്നേഹം പ്രകടിപ്പിക്കുന്നത്.
Worst behaviour from #Nithyamenon !pic.twitter.com/8mmHTcYg4a
— Kolly Censor (@KollyCensor) January 9, 2025
വിഡിയോ വൈറലായതോടെ നടിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ഒരാളെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും സിനിമയിൽ താരങ്ങളും അസിസ്റ്റന്റുമാരും മനുഷ്യരാണെന്നും വിമർശകർ പറയുന്നു.
ജയം രവിയും നിത്യ മേനനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന കാതലിക്ക നേരമില്ലൈ ജനുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്. ഉദയനിധി സ്റ്റാലിന്റെ ഭാര്യ കിരുതികയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.