Bramayugam Movie : ഭ്രമയുഗം സിനിമയുടെ ട്രെയിലർ എന്ന് വരും? ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് മമ്മൂട്ടി

Bramayugam Movie Trailer : ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ ഹൊറർ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം 

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 07:46 PM IST
  • ചിത്രം ഫെബ്രുവരി 15നാണ് റിലീസാകുക
  • രാഹുൽ സദാശിവനാണ് സംവിധായകൻ
  • നാല് കഥാപാത്രങ്ങളെ ചിത്രത്തിലുള്ള
  • 23 രാജ്യങ്ങളിൽ ഒരേ ദിവസം ഭ്രമയുഗം റിലീസ് ചെയ്യും
Bramayugam Movie : ഭ്രമയുഗം സിനിമയുടെ ട്രെയിലർ എന്ന് വരും? ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് മമ്മൂട്ടി

Bramayugam Movie Updates : 2024ലെ മമ്മൂട്ടിയുടെ തേരോട്ടം ആരംഭിക്കുന്നത് ഭ്രമയുഗം എന്ന ചിത്രത്തിലൂടെയാണ്. 2024ലെ മലയാളത്തിന്റെ മെഗാതാരത്തിന്റെ ആദ്യ റിലീസായ ചിത്രം ഫെബ്രുവരി 15 തിയറ്ററുകളിൽ എത്തും. ഇപ്പോൾ ആരാധകർ താരത്തിന്റെ സിനിമയുടെ ട്രെയിലറിനായി കാത്തിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ ഫ്രെബ്രുവരി 10 ശനിയാഴ്ച പുറത്ത് വിടും. അബുദാബിയിൽ വെച്ച് നടക്കുന്ന പ്രത്യേക പരിപാടിയിലാണ് ഭ്രമയുഗത്തിന്റെ ട്രെയിലർ പുറത്ത് വിടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30 ന് ട്രെയിലർ ഓൺലൈനിൽ എത്തും. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുന്ന. മമ്മൂട്ടി നെഗറ്റീവ് വേഷത്തിൽ എത്തുന്നുയെന്ന് ആരാധകർക്ക് ടീസറിൽ നിന്നും സൂചന ലഭിച്ചതോടെ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആൻ മെഗാ മീഡിയയാണ് ഭ്രമയുഗത്തിന്റെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങ)ൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'. ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഹൊറർ പടമാണ് ഭ്രമയു​ഗം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇന്ത്യക്ക് പുറമെ 22 രാജ്യങ്ങളിലാണ ്ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്നത്.

ALSO READ : Manjummel Boys : കോമഡി പ്രതീക്ഷിച്ചവർക്ക് തെറ്റി, 'മഞ്ഞുമ്മൽ ബോയിസ്' ത്രില്ലറാണ്; ട്രെയിലർ പുറത്ത്

ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്റ്റ്യൂംസ്: മെൽവി ജെ,  മേക്കപ്പ്: റോനെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌ ഹൊറർ ത്രില്ലർ ഴോണ്റെ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈ നോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ഭ്രമയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News