ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ മുന്‍ നിരയിലേയ്ക്ക് കുതിക്കുന്ന മോളിവുഡിനെയാണ് ഈ വര്‍ഷം കാണാനാകുന്നത്. എന്നും വ്യത്യസ്തമായ കഥാഗതിയിലൂടെയും മേക്കിംഗിലൂടെയും അന്യഭാഷ സിനിമാ ഇന്‍ഡസ്ട്രികളെ മലയാള സിനിമ ഞെട്ടിക്കാറുണ്ട്. എന്നാല്‍, കളക്ഷന്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ പലപ്പോഴും മലയാള സിനിമകള്‍ മുന്‍നിരയിലേയ്ക്ക് ഉയരാറില്ല.
മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണുന്ന വര്‍ഷമാണ് 2024. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന ചിത്രങ്ങളാണ് ഇതിനോടകം തിയേറ്ററുകളില്‍ എത്തിയത്. ഫെബ്രുവരിയില്‍ മാത്രം മൂന്ന് ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം, ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ യുവതാരങ്ങളായ നസ്ലെനും മമിത ബൈജുവും ഒന്നിച്ച പ്രേമലു, ചിദംബരം സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവ കാണാന്‍ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകര്‍ ഒഴുകിയെത്തി.
ALSO READ: ബിജു മേനോന്റെ 'തുണ്ട്' ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷെയ്ഡില്‍ പുറത്തിറങ്ങിയ ഭ്രമയുഗം മമ്മൂട്ടിയുടെ മാസ്മരിക പ്രകടനത്തിന്റെ കരുത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 60 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കി. അതേസമയം, 100 കോടിയും കടന്ന് പ്രേമലു ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സാകട്ടെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.
റിലീസ് ചെയ്ത് 21-ാം ദിവസമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ചരിത്രം കുറിച്ചത്. 175.50 കോടിയായിരുന്നു 2018 എന്ന ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ഇപ്പോള്‍ ഇതാ മലയാളത്തിലെ മാത്രമല്ല, ഈ വര്‍ഷം തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മലിലെ പിള്ളേര്‍. മഹേഷ് ബാബു നായകനായെത്തിയ ഗുണ്ടൂര്‍ കാരം എന്ന ചിത്രത്തെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇനി ഹനുമാന്‍ എന്ന തെലുങ്ക് ചിത്രം മാത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് മുന്നിലുള്ളത്. ഏകദേശം 300 കോടിയ്ക്ക് അടുത്താണ് ഹനുമാന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്.
അതേസമയം, ഈ വര്‍ഷത്തെ ടോപ് 10 പണം വാരിപ്പടങ്ങളില്‍ 5 എണ്ണവും മലയാളത്തില്‍ നിന്നാണെന്ന അഭിമാനകരമായ നേട്ടവും മോളിവുഡ് സ്വന്തമാക്കിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിന് പുറമെ പ്രേമലു (4), ഭ്രമയുഗം (7), എബ്രഹാം ഓസ്ലര്‍ (8), മലൈക്കോട്ടൈ വാലിബന്‍ (9) എന്നിവയാണ് പട്ടികയില്‍ ഇടംനേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.