അമ്മയോടൊപ്പം ഡബ്ബിംഗിന് പോയ കൊച്ച് കുട്ടിക്ക് ഒരു മോഹം തനിക്കും ഡബ്ബ് ചെയ്യണം. സിനിമ-സീരിയൽ രംഗത്തെ പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റായ ദേവയനി ഡബ്ബിങ്ങ് രംഗത്തേക്ക് എത്തിയത് അങ്ങിനെയാണ്. ഇടയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും പോയില്ല. ശബ്ദം തന്നെയായിരുന്നു അപ്പോഴും ഇഷ്ടപ്പെട്ട കാര്യം.
ഡബ്ബിങ്ങിനെ പറ്റി സംസാരിക്കുകയാണ് ദേവയാനി സീ മലയാളം ന്യൂസുമായി പങ്ക് വെച്ച അഭിമുഖത്തിൽ.ഓണത്തിന് സീരിയലുകളുടെ മഹാ എപ്പിസോഡുകളുടെ തിരക്ക് മൂലം ഓണം ആഘോഷിക്കാൻ കുറച്ച് സമയം മാത്രമേ ലഭിക്കാറുളളു ഉള്ള സമയം വീട്ടുകാർക്കൊപ്പം തന്നെയായിരിക്കും ദേവയാനിയുടെയും ഓണം
ഡബ്ബിങ്ങ് ജീവിതത്തിനിടയിൽ ചില അബദ്ധങ്ങളും ദേവയാനിക്ക് പറ്റിയിട്ടുണ്ട്. അതിലൊന്നാണ് ഒരു ദിവസം സീരിയിലിനായി ദിവസം മുഴുവൻ ഡബ്ബ് ചെയ്തിട്ട് അവസാനം ഭർത്താവിനെ പേര് മാറി ഡബ്ബിങ്ങിലെ ശ്രീയേട്ടാ എന്ന് വിളിച്ചത്. സംഗതി ഭർത്താവിന് അറിയുന്നത് കൊണ്ട് തന്നെ അതൊരു വലിയ തമാശയായി.
ശബ്ദം സംരക്ഷിക്കാൻ ഒന്നും ചെയ്യാറില്ലെന്നാണ് ദേവയനി പറയുന്നത് അതൊക്കെ ആളുകൾ ചുമ്മാ പറയുന്നതാണ് അതിന് പ്രസക്തയില്ലെന്നും ദേവയാനി പറയുന്നു. സിനിമയക്കും ഡബ്ബ് ചെയ്യാറുണ്ട്. പല തരത്തിലുളള വ്യത്യസ്ഥ ശബ്ദങ്ങളും അനുകരിക്കാറുണ്ട്. നിന്നും നടന്നും ഡബ്ബ് ചെയ്യുന്നവരുണ്ട് അത് മാത്രമല്ല ചിലർ അഭിനയവും ഡബ്ബിങ്ങിനൊപ്പം ചെയ്യും ഷോബി തിലകനെപ്പോലുളളവർ അതിനുദാഹരണമാണ്- ദേവയാനി പറയുന്നു.
ഈ ഫീൽഡിൽ തന്നെ തുടരാനാണ് ദേവയനിക്ക് ആഗ്രഹം. ഇതാകുമ്പോൾ മേക്കപ്പും കോസ്റ്റ്യൂമുമൊന്നും ശ്രദ്ധിക്കേണ്ടല്ലോ. വളരെ കംഫർട്ടബിൾ ആയിട്ടുളള പ്രൊഫഷനാണ് ഡബ്ബിംഗ്. ചെറുതായി പാടും. വീട്ടിലെല്ലാവരും നല്ല സപ്പോർട്ട് ആണ് തരുന്നത്. ഭർത്താവ് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.കുറച്ച് കാലം റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന ദേവയാനി ഇപ്പോൾ പൂർണ്ണമായും ഡബ്ബിംഗ് രംഗത്ത് സജീവമാണ്.
ദേവയാനിയുടെ ഇന്‍റർവ്യുവിന്‍റെ പൂർണഭാഗം താഴെയുളള ലിങ്കിൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...