Kishkindha Kandam: റെക്കോർഡുകൾ തകർത്ത് ‘കിഷ്കിന്ധാ കാണ്ഡം’; ടിക്കറ്റ് ബുക്കിംഗിലും ഒന്നാമത്

പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രത്തിന്  ആളുകള്‍ തമ്മില്‍ പറഞ്ഞാണ് കൂടുതലും പ്രൊമോഷന്‍ കിട്ടുന്നത് എന്നത് ശ്രദ്ധേയം.

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 02:42 PM IST
  • ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമായി ‘കിഷ്കിന്ധാ കാണ്ഡം'
  • നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ ബുക്കിംഗില്‍ ‘കിഷ്കിന്ധാ കാണ്ഡം’ ഒന്നാമതെത്തി
  • അവസാന 24 മണിക്കൂറിനിടെ 90,000 ല്‍‌ അധികം ടിക്കറ്റുകളാണ് വിറ്റുപോയത്
Kishkindha Kandam: റെക്കോർഡുകൾ തകർത്ത് ‘കിഷ്കിന്ധാ കാണ്ഡം’; ടിക്കറ്റ് ബുക്കിംഗിലും ഒന്നാമത്

ആസിഫ് അലി നായകനായ ‘കിഷ്കിന്ധാ കാണ്ഡം’ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിന്‌ അകത്തും പുറത്തും ടിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമായി ‘കിഷ്കിന്ധാ കാണ്ഡം’മാറി.

അവസാന 24 മണിക്കൂറിനിടെ 90,000 ല്‍‌ അധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതോടെ ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ ബുക്കിംഗില്‍ ‘കിഷ്കിന്ധാ കാണ്ഡം’ ഒന്നാമതെത്തി. ആളുകള്‍ തമ്മില്‍ പറഞ്ഞാണ് ചിത്രത്തിന് കൂടുതലും പ്രൊമോഷന്‍ കിട്ടുന്നത് എന്നതാണ് ശ്രദ്ധേയം. റിലീസായി രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്.

Read Also: ഏഴര വർഷത്തിന് ശേഷം പൾസർ സുനി പുറത്തേക്ക്; ജാമ്യം കർശന വ്യവസ്ഥകളോടെ

പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രമാണ്  ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ബാഹുല്‍ രമേഷിന്റേതാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണവും ബാഹുല്‍ രമേഷിന്റേതാണ്. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News