രജനി ആരാധകർ ആവേശത്തോടെ കാത്തിരുന്ന ജയിലർ ചിത്രം രജനിയുടെ മാത്രം തിരിച്ചുവരവല്ല, ഒരുപാട് നാളുകളായി പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന നെൽസൺ എന്ന സംവിധായകന്റെ തിരിച്ചുവരവാണ്. ബീസ്റ്റിലെ ക്ഷീണം മുഴുവനായി നെൽസൺ തീർത്തുവെച്ചിട്ടുണ്ട്. ഇനി ബീസ്റ്റ് എന്ന് പറഞ്ഞ് നെൽസണെ ഒരാൾ പോലും കളിയാക്കാൻ അനുവദിക്കില്ല എന്നൊരു ദൃഢ പ്രതിജ്ഞ എടുത്തതുപോലെയായിരുന്നു ചിത്രം. 72 വയസ്സുള്ള രജനിയെ എങ്ങനെ ആരാധകർക്ക് കാണണമോ, അതുപോലെ സ്‌ക്രീനിൽ എടുത്ത് വെച്ച നെൽസാ, എന്നടാ പണ്ണി വെച്ചിറിക്കേയ്ൻ.
'സൂപ്പർസ്റ്റാർ എന്ന അത് രജനി സർ മട്ടും താൻ'.. സൺ പിക്‌ചേഴ്‌സ് സിഇഒ കലാനിധി മാരന്റെ വാക്കുകൾ. അത് അത്രേ ഒള്ളു, എന്നാ സ്റ്റൈൽ..എന്നാ ആറ്റിട്യൂട്. ഓരോ ഷോട്ടിലും രജനികാന്തിനെ ആരാധകർക്ക് എങ്ങനെ കാണണമോ അതുപോലെ ഉണ്ട്. രജനിയുടെ ഒരു 10 മിനുട്ട് ഫ്ലാഷ്ബാക്ക് രംഗമുണ്ട്. രജനിയുടെ ആ ലുക്കിൽ ടിക്കറ്റ് പൈസ വസൂൽ. കൂടെ മോഹൻലാൽ, ശിവരാജ് കുമാർ കൂടി എത്തുന്നതോടെ തിയേറ്റർ തീ പിടിച്ചു.
മാത്യു ആയി മോഹൻലാലിന്റെ വരവ് വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്തത്. മോഹൻലാൽ രജനി ആരാധകരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ അടുത്ത കാലത്തൊന്നും ഇത്ര വലിയ തിയേറ്റർ എക്സ്പീരിയൻസ് കിട്ടിയിട്ടില്ല. വിനായകൻ വന്ന് നിന്ന് പോയിട്ടില്ല. രജനിക്ക് എതിരാളിയായി കട്ടയ്ക്ക് നിൽപ്പുണ്ട്. പല സീനുകളിലും രജനിക്ക് ഒപ്പമോ മേലയോ എത്തുന്ന തരത്തിൽ ബോഡി ലാംഗ്വേജ് കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും വിനായകൻ കൊളുത്തി.
സ്‌ക്രീൻ പ്രെസൻസ് കൊണ്ട് തിയേറ്റർ വിനായകൻ തൂക്കിയടിച്ചു. കാസ്റ്റിങ്ങ് പെർഫെക്ട് ആയി കഴിഞ്ഞാൽ ചിത്രത്തിന്റെ പകുതി ജോലി കഴിഞ്ഞു എന്നതിന്റെ പൂർണമായ ഉദാഹരണമാണ് ജയിലർ. മാസ്സ് മാത്രമല്ല, ഇമോഷണൽ രംഗങ്ങൾ കൊണ്ടും പ്രേക്ഷകനെ ലോക്ക് ആക്കി പിന്നീട് മാസ്സ് ആകുമ്പോൾ പ്രേക്ഷകനും സന്തുഷ്ടൻ. ഒറ്റ വാക്കിൽ തിയേറ്ററിൽ നിന്ന് മാത്രം അനുഭവിച്ചറിയേണ്ട രജനി കൊണ്ടാട്ടം തന്നെയാണ് ജയിലർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...