ആമിര്‍ ഖാനും കരീന കപൂറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. തലാഷ് എന്ന ചിത്രത്തിന് ശേഷം അമീറും കരീനയും ഒന്നിക്കുന്ന ചിത്രമാണിത്.
കരീനയോടുള്ള പ്രണയം..
വാലന്റൈന്‍സ് ദിനത്തില്‍ 'ലാല്‍ സിംഗ് ഛദ്ദ'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ആമിര്‍ കുറിച്ച വരികളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
'ഹാപ്പി വാലന്റൈന്‍സ് ഡേ കരീനാ.. എല്ലാ സിനിമകളിലും നിന്നെ പ്രണയിക്കാന്‍ കഴിയട്ടെയെന്നാണ് എന്റെ ആഗ്രഹം. വളരെ സ്വാഭാവികമായി ചെയ്യാന്‍ കഴിയും എനിക്കത്. സ്നേഹം' -അമീര്‍ കുറിച്ചു.
पा लेने की बेचैनी, और खो देने का डर...
बस इतना सा है, ज़िंदगी का सफर।#HappyValentinesDay Kareena. I wish I could romance you in every film... comes naturally to me
Love.
a. pic.twitter.com/dafeyspkac— Aamir Khan (@aamir_khan) February 14, 2020
സെയ്ഫ് കേള്‍ക്കണ്ട...
സെയ്ഫിത് കേള്ക്കണ്ടയെന്നാണ് അമീറിന്റെ പ്രണയദിന സന്ദേശം വായിച്ച ആരാധകര്‍ പറയുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012ലാണ് സെയ്ഫും കരീനയും വിവാഹിതരാകുന്നത്. ഇവരുടെ മകന് തൈമൂര്‍ സോഷ്യല്‍ മീഡിയ താരമാണ്. സംവിധായികയായ കിരണ്‍ റാവുവാണ് അമീര്‍ ഖാന്റെ ഭാര്യ.
അണിയറയില്‍...
ആമിറിന്റെ മുന്‍ചിത്രങ്ങളില്‍ സഹസംവിധായകനായ അദ്വൈത് ചന്ദനാണ് സംവിധാനം. നടന് അതുല്‍ കുല്‍ക്കര്‍ണിയും എറിക് റോത്തും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നു.
പ്രീതം ആണ് ലാല്‍ സിംഗ് ഛദ്ദയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വയാകോം 18നും ചേര്‍ന്നാണ് ലാല്‍ സിംഗ് ഛദ്ദ നിര്‍മ്മിച്ചിരിക്കുന്നത്.
വിജയ് സേതുപതിയുടെ അരങ്ങേറ്റം..
തെന്നിന്ത്യന്‍ ചലച്ചിത്ര താരം വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്
'ലാല്‍ സിംഗ് ഛദ്ദ'.
ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഹിന്ദി ഭാഷ ഒരു പരിധി വരെ വെല്ലുവിളിയാകുമെന്നു൦ താരം അന്ന് പറഞ്ഞിരുന്നു.
Forrest Gump
ടോം ഹാംഗ്സിന്റെ ഹോളിവുഡ് ചലച്ചിത്രം 'Forrest Gump'-ന്റെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ദ'. വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ നോവല്‍ ആസ്പദമാക്കി തയാറാക്കിയ Forrest Gump 1994ലാണ് റിലീസായത്.
ആറു ഓസ്കാര്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ 'Forrest Gump'-ന് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹിന്ദിയില്‍ റീമേക്ക് ഒരുങ്ങുന്നത്. റോബര്‍ട്ട് സെമിക്കിസാണ് ചിത്രം സംവിധാനം ചെയ്തത് എറിക് റോത്ത് ആണ് തിരക്കഥ.
ചിത്രത്തിനായി അമീര്‍...
ചിത്രത്തിലെ ആമിറിന്റെ ഗെറ്റ് അപ്പുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. സിനിമയ്ക്കായി 20 കിലോ ശരീര ഭാരമാണ് താരം കുറച്ചത്. ടോം ഹാങ്ക്സ് അനശ്വരമാക്കിയ ഫോറസ്റ്റ് ഗിംപ് റിമേക്ക് ചെയ്യുന്നതിനെതിരെ നിരവധി ആരാധകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കഥാപാത്രത്തിനോട് ആമീറിന് എത്രത്തോളം നീതി പുലര്‍ത്താനാവുമെന്ന ആശങ്ക ആരാധകര്‍ പങ്കുവച്ചിരുന്നു.
കേരളത്തിലും കന്യാകുമാരിയിലുമെല്ലാം ചിത്രീകരണം നടന്നതും ഷൂട്ടിനായി ആമിര്ഖാന് വന്നതും വലിയ വാര്‍ത്തയായിരുന്നു. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയത്തിനു ശേഷമുള്ള അമീര്‍ ഖാന്റെ തിരിച്ചുവരവ് ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'.